കഴിച്ച് തൃപ്തിയടഞ്ഞാൽ എല്ലാം ചവറ്റ് കൂനയ്ക്ക് ; എന്നാൽ അറിയുക ഈ ലോകത്ത് ഇങ്ങനെയും ആളുകൾ ഉണ്ട്; മണ്ണ് തിന്ന് ജീവിക്കുന്നവർ; ആഹാരം പാഴാക്കാതെ സൂക്ഷിക്കുക

ദൈവം സഹായിച്ച് ആവശ്യം പോലെ ആഹാരം നമുക്ക് കിട്ടുന്നുണ്ട്. വയറ് നിറയെ കഴിച്ച് നാം സംതൃപ്തി അടയാറുണ്ട്. എന്നാൽ കഴിച്ച് കഴിയുമ്പോൾ നാം കഴിച്ച പാത്രത്തിൽ നോക്കുമ്പോൾ പലപ്പോഴും ദു:ഖിക്കാനേ വകയുണ്ടാകുകയുള്ളൂ. കാരണം വേറെയൊന്നുമല്ല നമുക്ക് കിട്ടിയ ആഹാരത്തിന്റെ പകുതിയും ആ പ്ലേറ്റിൽ തന്നെയുണ്ടാകും. ആ ബാക്കിയാകുന്ന ആഹാരം നാം കളയുകയും ചെയ്യുന്നുണ്ട് അല്ലേ? അതെ ഒരു മനസാക്ഷി കുത്തുമില്ലാതെ നാം ആ ആഹാരത്തെ വീട്ടിലെ എച്ചിൽ പാത്രത്തിലോ ചവറ്റ് കൂനയിലോ എറിയാറുണ്ട്. അങ്ങനെയുള്ളവർ ദയവായി ഈ വാർത്ത കേൾക്കുക.നാം ജീവിക്കുന്ന ഈ ലോകത്ത് ഇങ്ങനത്തെ ആൾക്കാരുണ്ട്.
ആവശ്യത്തിലധികം ആഹാരം കിട്ടുന്നത് പാഴാക്കി കളയുകയും ചെയ്യുന്ന നമ്മള്‍ക്ക് കുറ്റബോധം കൊണ്ട് തല കുനിഞ്ഞുപോകും ഈ കാര്യം അറിഞ്ഞാൽ . ഹെയ്തി എന്ന ആഫ്രിക്കന്‍ പ്രദേശത്തെ അവസ്ഥ ഇങ്ങനെയാണ് . ഇവിടെ കുട്ടികളടക്കമുള്ളവര്‍ കഴിക്കുന്നത് മണ്ണുകൊണ്ടുണ്ടാക്കിയ അപ്പമാണ്. ആരോഗ്യകരമല്ലെന്നറിഞ്ഞിട്ടും ഭക്ഷണ സാധനങ്ങളുടെ താങ്ങാനാവാത്ത വിലയാണ് ഇവരെ കാലാകാലങ്ങളായി മണ്ണ് തീറ്റിക്കുന്നത്! കരീബിയയിലെ സ്വര്‍ഗ്ഗമെന്നറിയപെടുന്ന ഹെയ്തിയിലെ ഗ്രാമങ്ങളില്‍ പട്ടിണി മാറ്റാനായി കളിമണ്ണ് ശേഖരിച്ച് സൂക്ഷ്മമായി അരിച്ചെടുത്ത് പ്രത്യേക ആകൃതിയില്‍ വെയിലത്തുവച്ച് ഉണക്കിയെടുക്കുന്ന അമ്മമാർ സ്ഥിരം കാഴ്ച്ചയാണ്. ഇവരെ കണ്ടാൽ ആദ്യം കരുതുക കളിമണ്‍ പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവർ എന്നാണ്. എന്നാൽ ഇവര്‍ തങ്ങളുടെ മക്കള്‍ക്കടക്കം നല്‍കാനുള്ള ആഹാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത് ! മണ്ണ് ശേഖരിച്ച് അരിച്ച് നേര്‍ത്ത പൊടിയാക്കി, വെള്ളം ചേര്‍ത്ത് കുഴച്ച്, അല്‍പ്പം വെണ്ണയും ഉപ്പും ചേര്‍ത്ത് വെയിലത്തുവച്ച് ഉണക്കിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവരെ സംബന്ധിച്ച് ഇത് പട്ടിണി മറികടക്കുന്നതിന് അവര്‍ക്ക് കിട്ടുന്ന ചിലവു കുറഞ്ഞ ഏകമാര്‍ഗ്ഗമാണ്. ചന്തകളില്‍ ഈ മണ്ണപ്പം വില്‍പ്പന നടത്തുന്നവരും ധാരാളമാണ്. സമ്പന്നതയുടെ ആഘോഷങ്ങളും ധൂര്‍ത്തും നടക്കുന്നത് സന്തോഷമാണെന്ന് കരുതുന്നവർ ഈ ദാരിദ്രത്തിന്റെ നേർ കാഴ്ച കാണാതിരിക്കരുത്.
ഈ കാര്യങ്ങൾ ഉറപ്പായും നാം പാലിക്കുക . തീരുമാനായി തന്നെ എടുക്കുക. ഇത് പോലെയുള്ള കാര്യങ്ങൾ അറിഞ്ഞ ശേഷം അയ്യോ പാവം എന്ന് പറയാൻ മാത്രമേ തൽക്കാലം നമുക്ക് കഴിയുകയുള്ളൂ. അവരെ സഹായിക്കാൻ നമ്മിൽ പലർക്കും കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരു ദൃഢ തീരുമാനം നാം എടുക്കുക. സമ്പത്തും സമൃദ്ധിയും ഉണ്ടേങ്കിലും അത് ദുരുപയോഗം ചെയ്യില്ല എന്ന ഉറച്ച തീരുമാനം. അത് പോലെ തന്നെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം ആഹാരം പാഴാക്കില്ല എന്നാണ്. നമുക്ക് കിട്ടുന്ന ആഹാരം ഒരു വറ്റ് പോലും പാഴാക്കാതെ സൂക്ഷിക്കുക. നമുക്ക് കിട്ടുന്ന ആഹാരം മുഴുവനായും കഴിക്കുക. അഞ്ചുവയസ്സിന് താഴെയുള്ള 20,000 കുട്ടികള്‍ പ്രതിദിനം വിശന്നുമരിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്.
ഏഴുപേരില്‍ ഒരാള്‍ അത്താഴപ്പട്ടിണിക്കാരുമാണ്. ഇതേലോകത്തുതന്നെയാണ് പ്രതിവര്‍ഷം 130 കോടി ടണ്‍ ഭക്ഷണം പാഴാക്കുന്നത്. ആഹാരം പാഴാക്കുന്നത് തടയുക, അതുവഴി പണം അനാവശ്യമായി ചെലവാക്കാതിരിക്കുക. ആഹാരം പാഴാക്കുമ്പോള്‍, വിശക്കുന്നവനോട് അനീതിചെയ്യുന്നതോടൊപ്പം പരിസ്ഥിതിക്ക് വിനാശകരമായ പ്രവൃത്തിയിലും നാം പങ്കാളിയാവുകയാണ് എന്ന് മറക്കരുത്. ഉത്പാദനവേളയിലും സംസ്‌കരണസമയത്തും വിതരണകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനിടയിലും ഒട്ടേറെ ആഹാര ധാന്യം പാഴാകുന്നു. ഈ അനാസ്ഥ ഒഴിവാക്കാന്‍ വ്യക്തികളിലും അധികാരികളിലും വീണ്ടുവിചാരം ആവശ്യമാണ്. ആഹാരം പാഴാക്കുമ്പോള്‍ നഷ്ടമാകുന്നത് അതിന്റെ കേവലമായ മൂല്യം മാത്രമല്ല . അത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അടക്കമുള്ളവ കൂടിയാണ്. ആഘോഷങ്ങളിലും കുടുംബച്ചടങ്ങുകളിലും ആഹാരത്തിന് നല്‍കുന്ന അമിത പ്രാധാന്യം കുറയ്ക്കുക. വിവാഹപ്പാര്‍ട്ടികൾക്ക് ശേഷം എച്ചില്‍ക്കൂനയില്‍ തള്ളുന്നത് ലക്ഷങ്ങളുടെ ആഹാര സാധനങ്ങളാണ്. ദയവായി ഈ പാഴാക്കൽ അവസാനിപ്പിക്കാൻ നമുക്ക് പരിശ്രമിക്കാം.
https://www.facebook.com/Malayalivartha