ലോകത്തെ യുദ്ധഭീതിയിലാക്കിയ അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തില്‍ അയവ്... ചര്‍ച്ചക്കും കൂടിക്കാഴ്ചക്കും പ്രസിഡന്റ് ട്രംപ് തയാറാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പെര്‍, ഉപരോധം നീക്കണമെന്ന് ഇറാന്

ഒടുവില്‍ ലോകം മുഴുവന്‍ കാത്തിരുന്ന ആ വാര്‍ത്തയുടെ സൂചനകളാണ് പുറത്തു വരുന്നത്. ലോകത്തെ യുദ്ധഭീതിയിലാക്കിയ അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തില്‍ അയവ്. അത് വെറുതെയല്ല കൃത്യമായ ബോധം ഇറാന് വന്നത് കൊണ്ട് തന്നെയാണ് കാരണം പ്രതിസന്ധി ഒഴിവാക്കാനുള്ള ഏക മാര്‍ഗം സംഘര്‍ഷ ഭീതി ഒഴിവാക്കലാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ ഇത്തരത്തില്‍ ഒരു കാര്യം തോന്നിയ സ്ഥിതിക്ക് ഇറാനുമായി പുതിയ വഴിയില്‍ മുന്നോട്ടുപോകുന്നത് സംബന്ധിച്ച് ചര്‍ച്ചക്കും കൂടിക്കാഴ്ചക്കും പ്രസിഡന്റ് ട്രംപ് തയാറാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പെര്‍ വ്യക്തമാക്കി. എന്നാല്‍ ഉപരോധം നീക്കിയ ശേഷമേ അമേരിക്കയുമായി ചര്‍ച്ചക്കുള്ളൂവെന്ന നിലപാട് ഇറാനും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലെ പോര്‍വിളികള്‍ക്കുശേഷമാണ് ചര്‍ച്ചക്കുള്ള സന്നദ്ധതയിലേക്ക് എത്തിയത്.
തെഹ്‌റാനിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായുള്ള കൂടിക്കാഴ്ചയിലാണ് സംഘര്‍ഷ ഭീതി ഒഴിവാക്കലാണ് പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയത്. സംഘര്‍ഷം ഒഴിവാക്കലും ചര്‍ച്ചകളുമാണ് അറബ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന് ഇരു രാജ്യങ്ങളും അംഗീകരിച്ചതായും ഖത്തര്‍ അമീര്‍ പറഞ്ഞു. അറബ് മേഖലയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികരുള്ള ഖത്തറിന് ഇറാനുമായും നല്ല ബന്ധമാണുള്ളത്. അറബ് മേഖലയിലെ സുരക്ഷക്കായി കൂടുതല്‍ സഹകരണത്തിനും ചര്‍ച്ചകള്‍ക്കും തീരുമാനമുണ്ടായതായി ഹസന്‍ റൂഹാനി പറഞ്ഞു.
തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും ഹസന്‍ റൂഹാനിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള സൈനിക സംഘര്‍ഷം ആഗോള സ്ഥിരതക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വ്യക്തമാക്കി. അതേസമയം, യുെക്രയ്ന്‍ യാത്രാവിമാനം അബദ്ധത്തില്‍ വീഴ്ത്തിയതിനെതിരെ തലസ്ഥാന നഗരിയായ തെഹ്‌റാനില്‍ അടക്കം പ്രതിഷേധത്തിന് ഇറങ്ങിയവര്‍ക്കെതിരെ പൊലീസ് വെടിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനില്‍ തങ്ങളുടെ അംബാസഡറെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി ഇറാന്‍ അംബാസഡറെ ബ്രിട്ടന്‍ വിളിച്ചുവരുത്തി. നയതന്ത്ര നടപടിക്രമങ്ങളുടെ നഗ്‌നമായ ലംഘനമാണുണ്ടായതെന്നും ശക്തമായ പ്രതിഷേധം അറിയിച്ചതായും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ വക്താവ് പറഞ്ഞു. അംബാസഡര്‍ റോബ് മക്ക്കയറെ ശനിയാഴ്ചയാണ് ഇറാന്‍ അറസ്റ്റ് ചെയ്തത്. വിയന്ന കണ്‍വെന്‍ഷനിന്റെ ലംഘനമാണെന്നും അന്വേഷണം ആവശ്യമാണെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യുെക്രയ്ന്‍ യാത്രാവിമാനം അബദ്ധത്തില്‍ വീഴ്ത്തിയതിനെതിരെ തലസ്ഥാന നഗരിയായ തെഹ്‌റാനില്‍ അടക്കം പ്രതിഷേധത്തിന് ഇറങ്ങിയവര്‍ക്കെതിരെ പൊലീസ് വെടിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. എന്നാല്‍, ഇക്കാര്യം ഇറാന്‍ പൊലീസ് നിഷേധിച്ചു. പ്രക്ഷോഭകരെ കൊലപ്പെടുത്തരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടു. ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും തിരിച്ചടിയായി ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ മിസൈലാക്രമണം നടത്തുകയും ചെയ്തിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha