മഹാമാരിക്കിടയിലും പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണവും റേഷനും നിഷേധിക്കുന്നു

ലോകമൊന്നാകെ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കു ഭക്ഷണം നിഷേധിക്കുന്ന രീതിയിലേക്ക് വരെ വിവേചനം വളര്‍ന്നിരിക്കുകയാണ്. ഭക്ഷണം ഭൂരിപക്ഷ മതവിഭാഗത്തിന് നല്‍കാനെന്നാണു പാക്കിസ്ഥാന്‍ ന്യായമെന്ന് റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനം മൂലം കടകളെല്ലാം അടച്ചതിനെ തുടര്‍ന്ന് പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ട നിരവധി ആളുകളാണ് കറാച്ചിയിലെ റഹ്രി ഗോത്തില്‍ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങള്‍ക്കുമായി ഒത്തുകൂടുന്നത്. എന്നാല്‍ റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം. ലോക്ഡൗണ്‍ സമയത്ത് യാതൊരു വിധ സഹായവും ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താല്‍ റേഷന്‍ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ആളുകള്‍ പറയുന്നത്.
ന്യൂനപക്ഷ സമുദായങ്ങള്‍ പാക്കിസ്ഥാന്റെ ജനസംഖ്യയില്‍ 4 ശതമാനമാണ് . നിരന്തരമായി വിവേചനം അനുഭവിക്കുന്ന ഈ വിഭാഗം ഒരു മഹാമാരി പടര്‍ന്നു പിടിച്ചപ്പോഴും അതില്‍ നിന്നു മോചിതരായിട്ടില്ലെന്നു മാത്രമല്ല രോഗവ്യാപനത്തില്‍ ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നാണു റിപ്പോര്‍ട്ട്.'എന്തിനാണ് ഞങ്ങളോട് ഇത്തരത്തില്‍ വിവേചനം കാണിക്കുന്നത്? രോഗം എല്ലാവരെയും ബാധിക്കുകയാണ്. എന്തുകൊണ്ടാണ് ആരും ഞങ്ങളോടു സഹകരിക്കാത്തത്. ലോക്ഡൗണ്‍ തുടങ്ങിയിട്ട് ഇതു രണ്ട് ആഴ്ചയാകുന്നു. ഞങ്ങള്‍ക്ക് വീടുകളില്‍ ഭക്ഷണം ഇല്ല. വോട്ടു ചോദിക്കാന്‍ മാത്രമാണ് അധികാരികള്‍ വീട്ടിലേക്കു വരുന്നത്. ഭക്ഷണം കഴിക്കാനുള്ള പണം പോലുമില്ല. ലോക്ഡൗണ്‍ കാരണം ഞങ്ങളുടെ നിത്യവൃത്തിയും പ്രശ്‌നത്തിലാണ്. ഞങ്ങളുടെ പ്രശ്‌നത്തെ കുറിച്ച് ആരും ചോദിക്കുന്നു പോലുമില്ല.-ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നു.
പാക്കിസ്ഥാനില്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തദ്ദേശീയ സര്‍ക്കാരുകളാണു ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍ ലിയാറി, കറാച്ചി, സിന്ധ് തുടങ്ങിയ മേഖലകളിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷണവും റേഷനും ലഭിക്കുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ നേരിടുന്ന ഭക്ഷണ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അമ്ജദ് അയുബ് മിശ്ര എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു. രാജാസ്ഥാന്‍ വഴി സിന്ധ് മേഖലയിലേക്കു ഭക്ഷണം എത്തിക്കണമെന്നായിരുന്നു ഇദ്ദേഹം അഭ്യര്‍ഥിച്ചത്.
https://www.facebook.com/Malayalivartha