ലോകത്തിലെ വൻ സാമ്പത്തിക ശക്തികളിൽ ഒന്നായ അമേരിക്ക കടന്നുപോകുന്നത് ചരിത്രത്തിലെ ദുർദിനങ്ങളിലൂടെ; രാജ്യത്തെ 50 സംസ്ഥാനങ്ങളിലും കോവിഡ്, രാത്രികളിൽ കൂട്ട സംസ്കാരം

ലോകചരിത്രത്തിലേതന്നെ നിർണായകമായ ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ദൂരദിനങ്ങളിലൂടെ എന്നുമാത്രം. ഈ മഹാമാരിയെ തടുക്കാനായേക്കും എങ്കിലും അത് നൽകുന്ന ആഘാതം ചെറുതൊന്നുമല്ല. ലോകമൊട്ടാകെയുള്ള രാഷ്ട്രങ്ങളിൽ കൊറോണ പടർന്നുപിടിക്കുമ്പോൾ നിസഹായരായി നിൽക്കേണ്ടിവരുന്ന അവസ്ഥയും പലരിലും സംജാതമായിക്കഴിഞ്ഞു. അതിൽ ഒന്നാണ് അമേരിക്ക. ലോകത്തിലെ തന്നെ സാമ്പത്തിക ശക്തികളിൽ ഒന്നായ അമേരിക്കയുടെ ചരിത്രത്തിൽ തന്നെ മറ്റൊരു ദുർദിനം കൂടി കടന്നുപോയി. കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി മാറിയിരിക്കുകയാണ് യുഎസ്.
24 മണിക്കൂറിനകം 1100 പേർ മരിച്ചെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടെ ആകെ മരണം 6,000 കവിയുകയുണ്ടായി. തുടർന്ന് ഒറ്റ ദിവസം തന്നെ 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ മാത്രം രോഗികൾ രണ്ടരലക്ഷത്തോട് അടുക്കുന്നു. ഒപ്പം ന്യൂയോർക്കിൽ രോഗികൾ ഒരു ലക്ഷത്തോട് അടുക്കുന്നു. തുടർന്ന് ന്യൂജഴ്സിയിൽ 25,000 ലേറെപേർക്ക് കൊറോണ സ്ഥിരീകരിച്ചു. അങ്ങനെ രാജ്യത്തെ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. രാജ്യമെങ്ങും ലോക്ഡൗൺ നടപടികൾ സ്വീകരിച്ചാലും മരണസംഖ്യ 2 ലക്ഷം കടന്നു പോകുമെന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്.
പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ന്യൂയോർക്ക്, ലൊസാഞ്ചലസ് മേയർമാരുടെ നിർദേശം നല്കിയിരിക്കുയാണ്. ഇക്കാര്യം രക്ഷാനിർദേശങ്ങളിൽ ഉൾപ്പെടുത്തുമെന്ന സൂചന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നൽകിയിരുന്നു. എന്നാൽതന്നെയും സാമൂഹിക അകലം പാലിക്കാതെ മാസ്ക് ഫലരഹിതമെന്നും മുന്നറിയിപ്പ്. 2500 ലേറെ മരണം സംഭവിച്ച ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതായി റിപ്പോർട്ട്. 45 മൊബൈൽ മോർച്ചറികളും രാപകൽ എന്നില്ലാതെ പ്രവർത്തിക്കുകയാണ്.
രാത്രി വൈകിയും കൂട്ടസംസ്കാരങ്ങൾ നടക്കുന്നു. ഗുരുതര രോഗികളെ കിടത്താനിടമില്ലാതെ ആശുപത്രികൾ നിറയുന്നു. നിലവിൽ 10,000 ലേറെ രോഗികൾ ആശുപത്രിയിൽ കഴിയുകയാണ്. ഒപ്പം ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലെ സേവനങ്ങൾക്കു സൈന്യത്തെ വിളിക്കുമെന്ന് ട്രംപ് അറിയിക്കുകയുണ്ടായി. കോവിഡ് രോഗികൾ അടക്കം 2,000 ആളുകളുള്ള 2 വിനോദസഞ്ചാര കപ്പലുകൾ ഫ്ലോറിഡ തീരത്തെത്തിയിരുന്നു. ഒപ്പം ഗുരുതരമായി രോഗം ബാധിച്ച 13 പേരെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു രണ്ടാം വട്ടം നടത്തിയ കോവിഡ് പരിശോധനയിലും ഫലം നെഗറ്റീവ്. കോവിഡിന്റെ യാതൊരു ലക്ഷണങ്ങളുമില്ലെന്നും ട്രംപ് പൂർണ ആരോഗ്യവാനാണെന്നും വൈറ്റ് ഹൗസ് ഡോക്ടർ ഷോൺ പി. കോൺലി വ്യക്തമാക്കുകളായുണ്ടായി. 15 മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകുന്ന ദ്രുത പരിശോധനയാണു നടത്തിയത് തന്നെ.എത്ര വേഗം ഫലം ലഭ്യമാകും എന്നറിയാനുള്ള കൗതുകം കൊണ്ടാണു രണ്ടാമതും പരിശോധനയ്ക്കു വിധേയനായതെന്നു ട്രംപ് വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha