കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം യൂറോപ്പില്‍മാത്രം 50,000 കടന്നു... മരണങ്ങളില്‍ ഭൂരിഭാഗവും ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍...

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം യൂറോപ്പില്‍മാത്രം 50,000 കടന്നു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് മരണങ്ങളില്‍ ഭൂരിഭാഗവും. ഇതുവരെ 50,209 പേരാണ് യൂറോപ്പില്‍ മരിച്ചത്. ഇറ്റലിയില്‍ 15,887 പേരും സ്‌പെയിനില്‍ 13,055 പേരും ഫ്രാന്‍സില്‍ 8078 പേരുമാണ് മരിച്ചത്.എന്നാല്‍, ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും മരണം കുറഞ്ഞുവരുന്നത് പ്രതീക്ഷ നല്‍കുന്നു. ഇറ്റലിയില്‍ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഞായറാഴ്ച റിപ്പോര്‍ട്ടു ചെയ്തത്. 525 പേരാണ് ഞായറാഴ്ച രാജ്യത്ത് മരിച്ചത്.
സ്‌പെയിനില്‍ തുടര്‍ച്ചയായ നാലാംദിവസവും പ്രതിദിന മരണനിരക്കില്‍ കുറവുണ്ടായി. തിങ്കളാഴ്ച സ്പെയിനില്‍ 637 പേരാണ് മരിച്ചത്. ആകെ മരണം 13,055 ആയി. ഞായറാഴ്ച 4.8 ശതമാനവും തിങ്കളാഴ്ച 5.1 ശതമാനവുമായിരുന്നു മരണസംഖ്യ. ഏറ്റവും കൂടുതല്‍പ്പേര്‍ മരിച്ച വ്യാഴാഴ്ച 32.63 ശതമാനമായിരുന്നു സ്‌പെയിനിലെ മരണനിരക്ക്. വ്യാഴാഴ്ച 950 പേരാണ് മരിച്ചത്. അതിനിടെ, ലക്ഷണങ്ങളില്ലാത്തവരിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ സ്‌പെയിന്‍ ഭരണകൂടം നടപടി തുടങ്ങി.
അടച്ചിടല്‍ നടപടി എടുത്തുമാറ്റണമെങ്കില്‍ ഇത്തരം നീക്കങ്ങളുണ്ടായേ പറ്റൂവെന്ന് സ്‌പെയിന്‍ വിദേശകാര്യമന്ത്രി അരാന്‍ച ഗോണ്‍സാലെസ് പറഞ്ഞു.ഫ്രാന്‍സില്‍ മരണനിരക്ക് 2.9 ശതമാനമായും കുറഞ്ഞു. ഞായറാഴ്ച 357 പേരാണ് രാജ്യത്ത് മരിച്ചത്.
"
https://www.facebook.com/Malayalivartha

























