കൊവിഡിനെ പുകച്ചുപുറത്ത് ചാടിക്കാൻ കഞ്ചാവ്; പുതിയ കണ്ടെത്തൽ !

കഞ്ചാവ് ഒരു ലഹരി പദാര്‍ത്ഥമായി ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട് എന്നത് നാമേവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴും കഞ്ചാവിന്റെ വിവിധ രൂപങ്ങള്‍ മരുന്നായിട്ടു ലോകത്തു പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ഇപ്പോളിതാ കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഏപ്രിലില്‍ പതിമൂന്നോളം കഞ്ചാവ് ചെടികളില്‍ നടത്തിയ പഠനത്തിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തിയത്. ലെത്ത്ബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. പഠന ഫലം കണ്ടപ്പോള്‍ തങ്ങള്‍ തന്നെ ഞെട്ടിപ്പോയെന്നാണ് ഗവേഷകരിലൊരാളായ ഓള്‍ഗ കോവല്‍ചുക് പറഞ്ഞതായി ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തിനുള്ളിലേക്ക് കൊവിഡ് വൈറസുകള്‍ക്ക് പ്രവേശനമൊരുക്കുന്ന പ്രോട്ടീനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്നാണ് ഈ ശാസ്ത്ര സംഘം ഓണ്‍ലൈന്‍ ജേര്‍ണലായ പ്രീപ്രിന്റ്സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്.
കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അണുബാധ 70 മുതല്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സാധ്യതയുള്ള മറ്റ് മരുന്നുകള്‍ ഇല്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
യുഎസ് ബയോടെക്‌നോളജി കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന്‍, മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷണം നടത്തിയ വ്യക്തികളില്‍ പുതിയ കൊറോണ വൈറസിനെ ചെറുക്കാന്‍ പാകത്തില്‍ പ്രതിരോധ പ്രതികരണമുണ്ടാക്കാന്‍ വാക്‌സിനു കഴിഞ്ഞുവെന്നാണു റിപ്പോര്‍ട്ട്.
ലോകത്താകെ എട്ടു വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്. ഏറ്റവും ശുഭകരമായ ആദ്യപരീക്ഷണ ഫലം ലഭിച്ചിരിക്കുന്നത് മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിനുമായി ബന്ധപ്പെട്ടാണ്. പരീക്ഷണത്തിനു തയാറായ വൊളന്റിയര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി നടത്തിയ ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. ആര്‍ക്കും വലിയതോതില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വാക്‌സിന്‍ മറ്റുള്ളവര്‍ക്കു നല്‍കുന്നതിനു മുന്‍പുള്ള ഏറ്റവും പ്രധാനപ്പെട്ട കടമ്പകളില്‍ ഒന്നാണ് സുരക്ഷാ പരിശോധന. ഈ ഘട്ടത്തില്‍ വാക്‌സിന്റെ കുറഞ്ഞ ഡോസാണു നല്‍കുന്നത്. രണ്ടാം ബൂസ്റ്റര്‍ ഷോട്ട് നല്‍കിയതിനു ശേഷം വൊളന്റിയര്‍മാരുടെ രക്തം പരിശോധിച്ചപ്പോള്‍ രോഗമുക്തി നേടിയവരുടെ രക്തത്തില്‍ കണ്ടെത്തിയ അളവില്‍ തന്നെ ആന്റിബോഡി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കി. പരീക്ഷണത്തില്‍ കൂടിയ ഡോസ് നല്‍കിയ ചിലര്‍ക്കു പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്നും ഇത് ഒരു ദിവസത്തില്‍ ഭേദമായെന്നും ഗവേഷകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha