ലോകത്തെ പ്രതിസന്ധിയിലാക്കാൻ കൊറോണ; വൈറസ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 5,245 പേര്‍, വൈറസിന്‍റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വ്യാപനം മൂലം ലോകമാകെ ഭീതിയിലാണ്. വരുതിയിലാക്കാൻ കഴിയാതെ ദിനംപ്രതി രോഗികളുടെ റെക്കോർഡ് വർധനവാണ് കാണിക്കുന്നത്. ഇപ്പോഴിതാ ലഭ്യമാകുന്ന കണക്കനുസരിച്ച് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇതേതുടർന്ന് 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിടുകയുണ്ടായി. കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ് എന്ന നടുക്കുന്ന വാർത്തകളും പുറത്തേക്ക് വരുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി ഉയരുകയും ചെയ്തു. എന്നാൽ തന്നെയും വൈറസിന്‍റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അതേസമയം ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് രണ്ടരലക്ഷത്തിലധികം പേരാണ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അടുത്തമാസം എട്ട് മുതൽ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതേതുടർന്ന് ബ്രിട്ടനില്‍ മരണം 40,000 ത്തോട് അടുക്കുകയാണ്. ബ്രസീലില്‍ 966 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 21,048 ആയി ഉയരുകയും ചെയ്തിരിക്കുകയാണ്.
റഷ്യയിലും രോഗവ്യാപന തോത് ഗണ്യമായി ഉയരുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതോടെ ലോകത്ത് 80 ദശലക്ഷം ശിശുക്കൾക്ക് വാക്സിനേഷനിലൂടെ തടയാൻ കഴിയുന്ന പോളിയോ, ഡിഫ്ത്തീരിയ,മീസിൽസ് തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര ഏജൻസികൾ വ്യക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ തന്നെയും രോഗവ്യാപനതോത് ഉയരുന്ന ഒട്ടുമിക്ക രാജ്യങ്ങളും മുൻനിർത്തി നോക്കുമ്പോൾ രോഗികളുടെ കണക്ക് അനുസരിച്ച് ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha