ഈശ്വരോ രക്ഷ ; കരഞ്ഞ് പ്രാർത്ഥിക്കാൻ ട്രംപ്; അമേരിക്കയെ രക്ഷിക്കാൻ പള്ളികള്‍ തുറക്കണം

ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ് രോഗബാധിതരുള്ള അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. മഹാമാരി അവസാനിക്കുമ്പോള്‍ മരണസംഖ്യ ഇതിന്റെ ഇരട്ടിയായാലും അതിശയിക്കണ്ട. ചൈനയിലാകട്ടെ മരണസംഖ്യ അയ്യായിരത്തില്‍ താഴെയാണ്.
ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞരെ ട്രംപ് ഭീഷണിപ്പെടുത്തുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് നിര്‍ദേശിച്ച രണ്ട് പഠനമാണ് ട്രംപ് ഇതിനോടകം തള്ളിയത്. ഇപ്പോഴിതാ അമേരിക്കയിലെ പള്ളികള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കക്ക് കൂടുതല്‍ പ്രാര്‍ത്ഥനകള്‍ വേണമെന്നും പള്ളികള്‍ തുറക്കാന്‍ ഗവര്‍ണര്‍മാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥന അത്യാവശ്യ കാര്യമാണ്. എന്നാല്‍, പള്ളികള്‍ തുറക്കാന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഗവര്‍ണര്‍മാര്‍ക്കുമേല്‍ പ്രയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം ആളുകള്‍ വലിയ രീതിയില്‍ ഒരുമിച്ച് ചേരുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് വ്യക്തമാണ്. ഏപ്രിലില്‍ സാക്രമെന്റോ ചര്‍ച്ചില്‍ ഒത്തുകൂടിയ 70 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തിങ്കളാഴ്ച പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുട്ട് കൗണ്ടിയിലെ പള്ളിയില്‍ എത്തിയ 180പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
പള്ളികള്‍ തുറക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ട്രംപ് അറിയിച്ചെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അദ്ദേഹം പള്ളി തുറക്കാന്‍ നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. സ്റ്റേറ്റുകള്‍ക്ക് ഫണ്ട് വെട്ടിക്കുറക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. തന്നെ അനുസരിക്കാത്ത സ്റ്റേറ്റുകള്‍ക്ക് ട്രംപ് ഫണ്ട് വെട്ടിക്കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ അനുസരിച്ചാണ് ഓരോ സ്‌റ്റേറ്റും ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha