കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന വാർത്തകൾ വളരെയധികം ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ സമീപ കാലത്തെ വെളിപ്പെടുത്തൽ വളരെയധികം ആശ്വാസകരമായിരുന്ന. പകരുമെങ്കിലും അത് ഗുരുതരമല്ല എന്നവർ അറിയിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇതാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് ലോകാരോഗ്യം സംഘടനാ ഈ വിഷയത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. അതും തെളിവുകളുടെ അടിസ്ഥാനത്തിൽ.
കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. ഡബ്ല്യു.എച്ച്.ഒ. കോവിഡ്19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകളെ സംബന്ധിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡബ്ല്യു.എച്ച്.ഒക്ക് തുറന്ന കത്തെഴുതിയിരുന്നു. ഒരു ജേണലില്‍ തിങ്കളാഴ്ച കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതുതായി ഉയര്‍ന്നു വരുന്ന തെളിവുകളുടെ വെളിച്ചത്തില്‍ ആളുകള്‍ക്കിടയില്‍ ശ്വസനരോഗങ്ങള്‍ എങ്ങനെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അപ്ഡേറ്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് രോഗം വായുവിലൂടെ പകരുന്നതിനുള്ള തെളിവുകളുണ്ടെന്ന പഠനത്തെ ഡബ്ല്യു.എച്ച്.ഒ. അംഗീകരിക്കുന്നതായി അറിയിച്ചത്. തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ മാത്രം ചെറിയ തുള്ളികളിലൂടെ വായുവിലൂടെ പകരുമെന്നാണ് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശത്തിലുള്ളത്. എന്നാല്‍ ചെറിയ കണികകള്‍ വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.
ഗവേഷകരുടെ തെളിവുകളെ അംഗീകരിക്കുന്നുണ്ടെങ്കിലും അതിന് ഉറപ്പ് പറയാനായിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും വിശകലനങ്ങള്‍ നടത്തുകയും ചെയ്യണ്ടതുണ്ടെന്ന് മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു. വൈറസ് പകരുന്ന രീതി സംബന്ധിച്ച് ഒരു ശാസ്ത്രീയ സംക്ഷിപ്തം ഡബ്ല്യു.എച്ച്.ഒ. വരും ദിവസം പ്രസിദ്ധീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന് നേരത്തെ ലോകാരോഗ്യ സംഘടന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഏവരെയും ആശങ്കയിൽ ആഴ്ത്തുന്നുണ്ട്.
നേരത്തെ പറഞ്ഞിരുന്നത് ഇങ്ങനെ ഇങ്ങനെ ആണ് കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നത്.'മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കിടയിലും തിരക്കേറിയ വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളിലും വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറുകണികക ളിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ട് - പ്രസ്താവനയില്‍ ഡബ്ലിയുഎച്ച്ഒ പറഞ്ഞിരുന്നു. എന്നിരുന്നാലും ഈ സാഹചര്യങ്ങളില്‍ വൈറസ് പൂര്‍ണമായും വായുവിലൂടെയാണ് പകരുന്നതെന്ന് ലോകാരോഗ്യസംഘടന കരുതുന്നില്ല എന്ന് അറിയിച്ചിരുന്നു . തുള്ളികളിലൂടെയും, വാതില്‍പ്പിടി, സ്വിച്ചുകള്‍, പേന തുടങ്ങിയ അണുബാധയുണ്ടായ പ്രതലങ്ങളിലൂടെയും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരാമെന്ന് ഡബ്ലിയുഎച്ച്ഒ പറഞ്ഞത് ഇ. എന്നാൽ ഇപ്പോൾ ഇതാ പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha