അത്ര പെട്ടെന്നൊന്നും പോകില്ല; കൊറോണ വൈറസ് പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കും ; കൊറോണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായും ലോകാരോഗ്യ സംഘടന

പതിറ്റാണ്ടുകളോളം നിലനില്‍ക്കുന്നതാണ് കൊറോണ വൈറസ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍എന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ഉണ്ടായി കഴിഞ്ഞു ആറുമാസം പിന്നിടുമ്ബോള്‍ ആണ് ഈ വിവരം അവർ അറിയിക്കുന്നത് . അടിയന്തിര സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘട പ്രതികരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയില്‍ നിന്നും ഉത്ഭവിച്ച വൈറസ് മൂലം 675,000 പേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 17.3 ദശലക്ഷം പേരെ ബാധിക്കുകയും ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഇത് നാലാം തവണയാണ് ഇപ്പോൾ യോഗം ചേർന്നിരിക്കുന്നത് .
നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണ് കൊറോണയെന്നും ദശാബ്ദങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടു നില്‍ക്കുമെന്നും സംഘടന മേധാവി ടെഡ്രോസ് പറയുകയുണ്ടായി.എത്രയും വേഗം വാക്‌സിന്‍ വികസിപ്പിക്കുക എന്നത് മാത്രമാണ് കൊറോണ നിയന്ത്രിക്കുന്നതിനുള്ള ദീര്‍ഘകാല പരിഹാരമെന്നും അവർ പറഞ്ഞു . വാക്‌സിന്‍ വികസനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണയ്‌ക്കൊപ്പം മനുഷ്യന്‍ ജീവിക്കാന്‍ പഠിക്കണമെന്നും സംഘടന മേധാവി വ്യക്തമാക്കുകയും ചെയ്‌തു . വൈറസ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തില്‍ കൊറോണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായും ഡബ്ല്യൂ എച്ച് ഒ പറഞ്ഞു. പതിറ്റാണ്ടുകളോളം നിലനില്‍ക്കുന്നതാണ് കൊറോണ വൈറസ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കാര്യം ആശങ്ക ഉളവാക്കുന്നു.
https://www.facebook.com/Malayalivartha