ആസ്വദിച്ച് കഴിച്ച ഭക്ഷണത്തിൽ കണ്ടെത്തിയത് മറ്റൊന്ന്.... നാലുവയസുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം നോക്കിയപ്പോൾ കണ്ടെത്തിയത് മാസ്ക്കിന്റെ കഷ്ണം... അമ്പരന്ന് വീട്ടുകാർ

ലോറ ആര്‍ബര്‍ എന്ന സ്ത്രീയുടെ കുടുംബത്തിനാണ് പുറത്ത് നിന്ന് വാങ്ങിയ ഭക്ഷണത്തിനുള്ളില്‍ നിന്ന് മാസ്‌ക് കിട്ടിയ സംഭവമാണ് ഞെട്ടലുണ്ടാക്കിയത്. ലോറ ആര്‍ബറും നാല് മക്കളും കൂടിയാണ് മക് ഡൊണാള്‍ഡ്സില്‍ ഭക്ഷണം വാങ്ങാനായി പോയത്. തിരികെ വന്ന ശേഷം ആറ് വയസ്സുകാരി ഭക്ഷണം കഴിച്ചപ്പോള്‍ തൊണ്ടയില്‍ എന്തോ കുടുങ്ങുകയായിരുന്നു. വിമ്മിഷ്ടം പ്രകടിപ്പിച്ച കുഞ്ഞിന്റെ തൊണ്ടയില്‍ വിരലിട്ട് സാധനം പുറത്തെടുത്തപ്പോഴാണ് മാസ്‌ക് കഷണങ്ങള്‍ കണ്ടെത്തിയത്.
മക്‌ഡൊണാള്‍ഡില്‍ നിന്നും വാങ്ങിയ ഏകദേശം 20 ചിക്കന്‍ നഗറ്‌സിന്റെ ഉള്ളിലാണ് മാസ്‌ക് കഷണങ്ങള്‍ കണ്ടെത്തിയത്. കണ്ടപാടെ തനിക്ക് ഞെട്ടലുണ്ടായെന്നാണ് ലോറ ആര്‍ബര്‍ പറഞ്ഞത്. ഭക്ഷണം കൊണ്ടു വന്ന പൊതി തുറന്നു നോക്കിയതും മറ്റൊരു പീസിന്റെ ഉള്ളിലും അത് തന്നെ കണ്ടു. മാസ്‌കും ചേര്‍ത്താണ് ഭക്ഷണം ഉണ്ടാക്കിയതെന്ന തരത്തിലാണ് കണ്ടതെന്ന് ലോറ പറയുന്നു. തിരികെ പോയി പരാതി പറഞ്ഞ ലോറയോട് കടയുടെ നടത്തിപ്പുകാര്‍ ക്ഷമ പറയാന്‍ പോലും മനസ്സ് കാട്ടിയില്ലെന്നും ഇവര്‍ ആരോപിച്ചു. ഭക്ഷണം അവരുടെ സൈറ്റില്‍ പാകം ചെയ്തതല്ല എന്നായിരുന്നു മറുപടി.
കുഞ്ഞിന് എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കില്‍ ആര് സമാധാനം പറയുമായിരുന്നെന്നും ലോറ ചോദിക്കുന്നു. കടയുടമകള്‍ അതേ ഭക്ഷണം വില്‍ക്കുന്നത് നിര്‍ത്തിയില്ലെന്നും കടയില്‍ വന്നിരുന്നവര്‍ക്ക് അതേ ഭക്ഷണം തന്നെ വിളമ്ബുകയും ചെയ്തെന്നും ലോറ പരാതിപ്പെടുന്നു. എന്നാല്‍ സംഭവം അറിഞ്ഞപ്പോള്‍ ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും, മാപ്പു പറഞ്ഞെന്നും, മുഴുവന്‍ തുകയും മടക്കി നല്‍കിയെന്നും മക്‌ഡൊണാള്‍ഡ്സ് അധികൃതര്‍ 'ഡെയ്ലി മെയ്ലിനോട്' വ്യക്തമാക്കി.
https://www.facebook.com/Malayalivartha