പ്രതിശ്രുത വരനൊടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി വെളളച്ചാട്ടത്തില്‍ വീണ ഇന്ത്യക്കാരി മുങ്ങിമരിച്ചു; ബന്ധുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ സംഭവിച്ചത്, ഞെട്ടൽ മാറാതെ കുടുംബം

അമേരിക്കയില്‍ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍ വീണ ഇന്ത്യക്കാരി മുങ്ങിമരിച്ചതായി റിപ്പോർട്ട്. പ്രതിശ്രുത വരനൊടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണത് എന്നാണ് ലഭ്യമാകുന്ന വിവരം.ആന്ധ്രാപ്രദേശ് സ്വദേശിനിയായ പോളവരപു കമലയാണ് അമേരിക്കയിൽ അപകടത്തില്‍പ്പെട്ടത്.
അറ്റ്‌ലാന്റയിലുളള ബന്ധുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബാള്‍ഡ് നദിയിലെ വെളളച്ചാട്ടത്തിന് മുന്‍പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പോളവരപു കമലയ്‌ക്കൊപ്പം അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ ഇതിനോടകം തന്നെ രക്ഷപ്പെടുത്തി.
അതേസമയം മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് പ്രാഥമിക ചികിത്സയായ സിപിആര്‍ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആന്ധ്ര കൃഷ്ണ ജില്ലയില്‍ നിന്നുളള പോളവരപു കമല എന്‍ജിനീയറിംഗ് ബിരുദത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ കമ്ബനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ എത്തിയത്. ജോലിക്ക് ഒപ്പം ഉന്നത പഠനവും തുടരുന്നതിനിടെയാണ് ഇത്തരത്തിൽ ദാരുണമായ അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha