അരക്കിട്ടുറപ്പിച്ച്കരസേന ഉപമേധാവി അമേരിക്കയിലേക്ക് ; ഇരുവിഭാഗങ്ങളും തമ്മിലുള്ള സൈനിക സഹകരണവും യുദ്ധ സഹകരണവും ചര്‍ച്ച ചെയ്യുവാനാണ് സന്ദർശനം

അരക്കിട്ടുറപ്പിച്ച്കരസേന ഉപമേധാവി അമേരിക്കയിലേക്ക് പറക്കുകയാണ്. .ലക്ഷ്യംവയ്ക്കുന്നത് അത് തന്നെ . ഉടനെ തന്നെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലേയ്ക്ക് വരും . നിർണ്ണായകമായ നിമിഷങ്ങൾ.. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദ്വിതല ഉന്നത സമിതി യോഗത്തിനു മുന്നോടിയായി കരസേന ഉപമേധാവി ലഫ്.ജനറല്‍ എസ്.കെ. സെയ്‌നി യുഎസിലെ ഹാവായ് ഇന്തോ-പസഫിക് കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിക്കും. ഇരുവിഭാഗങ്ങളും തമ്മിലുള്ള സൈനിക സഹകരണവും യുദ്ധ സഹകരണവും ചര്‍ച്ച ചെയ്യുവാനാണ് ഈ സന്ദർശനം കൊണ്ടുദ്ദേശിക്കുന്നത് . ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് കരസേന ഉപമേധാവിയുടെ യുഎസ് സന്ദര്‍ശനം തീരുമാനിച്ചത് . 20 വരെയാണ് സന്ദര്‍ശനം നടക്കുക . ഈ മാസം 26, 27 തീയതികളിലാണ് ദ്വിതല ഉന്നത സമിതിയോഗം നടക്കുന്നത് . വിദേശകാര്യ, പ്രതിരോധ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പേര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കായി എത്തും.
യുഎസ് ആര്‍മി പസഫിക് കമാന്‍ഡിലും ലഫ്. ജനറല്‍ എസ്.കെ. സെയ്‌നി സന്ദര്‍ശിക്കും. യുഎസ് സൈനികരുടെ പരിശീലനവും ആയുധശക്തിയും വീക്ഷിക്കും. രണ്ടു സേനകളും തമ്മിലുള്ള സൈനിക സഹകരണമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇന്തോ-പസഫിക് കമാന്‍ഡ് 260 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററിലുള്ള യുഎസ് സൈന്യത്തിന്റെ ഏറ്റവും വലിയ യൂണിഫൈഡ് കമാന്‍ഡാണ്. പസഫിക് കമാന്‍ഡ് 2018ലാണ് ഇന്തോ-പസഫിക് കമാന്‍ഡ് എന്നാക്കി മാറ്റിയത്.അമേരിക്കന്‍ സേനയുടെ കരസേനാ സംവിധാനങ്ങളും സംയുക്ത പരിശീലനം നടത്താനുള്ള കേന്ദ്രങ്ങളും സെയ്‌നി സന്ദര്‍ശിക്കുമെന്നും സേനാ വക്താവ് അറിയിച്ചു.ഇന്തോപാകോം എന്ന് വിളിക്കപ്പെടുന്ന കേന്ദ്രത്തില്‍ ഇന്ത്യ-അമേരിക്ക സംയുക്തസേനാ വിഭാഗത്തിന്റെ പരിശീലനത്തിനൊപ്പം സാങ്കേതിക പരിജ്ഞാനം നല്‍കുന്ന സംവിധാനങ്ങളേയും കുറിച്ചുള്ള പരസ്പര ധാരണകളും ഉറപ്പിക്കുമെന്നും സേനാ കേന്ദ്രം അറിയിച്ചു. 2021 ഫെബ്രുവരിയില്‍ തീരുമാനിച്ചിരിക്കുന്ന യുദ്ധ അഭ്യാസ് എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനിക അഭ്യാസവും വജ്ര പ്രഹര്‍ എന്ന് പേരിട്ടിരിക്കുന്ന 2021 മാര്‍ച്ച് മാസത്തെ പരിശീലനത്തിന്റെ തീരുമാനങ്ങളും ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha
























