യു.എസ് നേവി വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

അമേരിക്കയിലെ അലബാമയില്‍ നേവിയുടെ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജനവാസ കേന്ദ്രത്തിനു സമീപം തകര്‍ന്നുവീണത്. അമേരിക്കയിലെ അലബാമയിലാണ് സംഭവം.
പ്രദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. ടി-6ബി ടെക്സാന്‍ 2 എയര്‍ക്രാഫ്റ്റ് ആണ് അലബാമയിലെ ഫൊലേയില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു വീടിനും നിരവധി കാറുകള്‍ക്കും തീപിടിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ക്ക് അപകടം സംഭവിച്ചതായി അറിവില്ലെന്നാണ് നേവിയുടെ നിലപാട്. അന്വേഷണം പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















