സാമ്ബത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി

സാമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഒളിവില്‍ കഴിയുന്ന വിവാദ വ്യവസായി മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ) സ്വത്തുവകകള്‍ പിടിച്ചെടുത്തതായാണ് ഇ.ഡിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
കിങ് ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2016 ജനുവരിയില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവുണ്ടായിരുന്നു. നേരത്തെ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെയിലെ കോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha
























