ഇസ്ലാം 'ബാഡ്' അല്ല 'ഗുഡ്', പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പേര് മാറ്റാന്‍ പെറ്റീഷന്‍

ഇസ്ലാമാബാദിന്റെ പേര് മാറ്റാന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍. ഇസ്ലാമാബാദിലെ(Islamabad) ബാഡ്(Bad) മാറ്റി ഗുഡ് (Good) ആക്കാനാണ് ഓണ്‍ലൈനായി പെറ്റീഷന്‍ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ നിവധി പേരാണ് പരാതിയെ അനുകൂലിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പരാതി ശേഖരണത്തിന് ഉപയോഗിക്കുന്ന ഒരു സൈറ്റിലാണ് ഇസ്ലാമാബാദിന്റെ പേര് മാറ്റാനുള്ള പെറ്റീഷന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് സ്വദേശിയായ അയ്ഹാം അബ്‌റാര്‍ എന്നയാളാണ് പരാതി ആരംഭിച്ചത്. ഇസ്ലാം നല്ലതാണ്, പാകിസ്ഥാന്‍ ഇസ്ലാമിനെ സ്‌നേഹിക്കുന്ന നാടാണ് പിന്നെന്തിനാണ് ഇസ്ലാമാ'ബാദ്' (Bad) എന്നും ഇയാള്‍ ചോദിക്കുന്നു.
അതേ സമയം പരാതി ശേഖരണത്തിനെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഹൈദരാബാദിനെ 'ഹൈദരാഗുഡ്' എന്നും ഫൈസലാബാദിനെ 'ഫൈസലാഗുഡ്' എന്നും ഇതിന് ശേഷം മാറ്റണമെന്നും. ഇസ്ലാമുകള്‍ ഒരുമിച്ച് താമസിക്കുന്നയിടം എന്ന അര്‍ത്ഥത്തിലാണ് ഇസ്ലാമാബാദ് എന്ന പേര് എന്നിങ്ങനെ പെറ്റീഷനെതിരെ പരിഹാസവുമായി ട്വീറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്.
https://www.facebook.com/Malayalivartha