മെക്‌സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു... അന്വേഷണം ശക്തമാക്കി

മെക്‌സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു. വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
അപകട കാരണം വ്യക്തമല്ല. എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9 .45 ന് പറന്നുയര്‍ന്ന ലിയാര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ട് തകര്‍ന്ന് വീണത് .
അതെ സമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല .എത്രപേര്‍ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല . അപകടകാരണം സംബന്ധിച്ച് സൈന്യം അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .
"https://www.facebook.com/Malayalivartha