ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നു; സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കുന്നെന്ന് പരാതി

തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ എന്നറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുകയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ് ഉള്ളത്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഇത്തരത്തിൽ നിരവധി പ്രത്യേകതകൾ നിറഞ്ഞ ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നതായി റിപ്പോർട്ട്. സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ക്ലാസിഫൈഡ് പരസ്യ സേവനമായ മാര്‍ക്കറ്റ് പ്ലേസിലൂടെയാണ് വില്‍പന നടന്നുവരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ വിഷയത്തില്‍ നേരിട്ട് നടപടി സ്വീകരിക്കില്ലെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിലപാട് എന്നത്.
അതേസമയം പ്രദേശത്തെ സംരക്ഷിത ജനവിഭാഗങ്ങളിലൊന്നിന്റെ നേതാവ് ഇതില്‍ നടപടി സ്വീകരിക്കണമെന്ന് ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വളരെ എളുപ്പത്തില്‍ ഈ പരസ്യങ്ങള്‍ കാണാവുന്നതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബ്രസീലിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലെന്ന് തുറന്നു പറയുന്ന വില്‍പനക്കാര്‍ സര്‍ക്കാര്‍ അധികൃതരില്‍ നിന്ന് യാതൊരു വിധ ശല്യവും ഉണ്ടാവില്ലെന്നും ഉറപ്പുനല്‍കുകയാണ്. പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന നിലപാടാണ് ബൊല്‍സനാരോ ഭരണകൂടത്തിനുള്ളതെന്ന് പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാല്ലെസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha