കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുടെ പട്ടികതയ്യാറാക്കി... നാൽപതു തവണയോളം കുത്തി, കഴുത്തു മുറിച്ചു, കൊലപാതകത്തിനു ശേഷം ചോര പുരണ്ട കത്തിയുമായി മൈക്കിള്‍ ക്ലാസ് മുറിയിലേയ്ക്ക് കയറി; സീരിയൽ കില്ലറാകാൻ കൊതിച്ച് 14-ാം വയസ്സിൽ സഹപാഠിയെ കുത്തിക്കൊന്ന പ്രതിയുടെ മരണം ജയിലിൽ

സീരിയൽ കില്ലറാകാനുള്ള ശ്രമത്തിൻ്റെ തുടക്കമെന്നോണം പതിനാലാം വയസ്സിൽ ആദ്യകൊലപാതകം നടത്തിയ യുവാവ് ജയിലിൽ വെച്ചു മരണപെട്ടു. 31കാരനായ മൈക്കില്‍ ഹെര്‍ണാണ്ടസാണ് കൊളംബിയ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ഇയാള്‍ സഹപാഠിയെ കൊല്ലുന്നത്.
അമിതമായ അളവിൽ മരുന്നു കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാള്‍ വ്യാഴാഴ്ച മരിക്കുകയായിരുന്നുവെന്നാണ് ഫ്ലോറിഡ ജയിൽ വകുപ്പ് സിബിഎസ് ചാനലിനോടു വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
മരുന്നു കഴിച്ച് ഇയാള്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. അമിതമായ അളവിൽ മരുന്നുകള്‍ ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് ജയിൽവൃത്തങ്ങളുടെ പ്രതികരണം...
2004ലായിരുന്നു ഇയാള്‍ ഒരു സഹപാഠിയെ കൊലപ്പെടുത്തിയത്. ജെയ്മി ഗോഗ് എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ ഒരു കാര്യം കാണിച്ചു തരാമെന്നു പറഞ്ഞ് ശുചിമുറിയിലേയ്ക്ക് വിളിച്ചു കൊണ്ടു പോകുകയും ഇവിടെ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. പരമ്പര കൊലയാളികളോട് മൈക്കിളിന് അഭിനിവേശമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
താൻ കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുടെ ഒരു പട്ടികയും ഇയാള്‍ തയ്യാറാക്കി സൂക്ഷിച്ചിരുന്നു. നാൽപതു തവണയോളം കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തായിരുന്നു ജെയ്മിയുടെ കൊലപാതകം. കൊലപാതകത്തിനു ശേഷം ചോര പുരണ്ട കത്തിയുമായി മൈക്കിള്‍ ക്ലാസ് മുറിയിലേയ്ക്ക് കയറി വരികയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട അധ്യാപകര്‍ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിചാരണയുടെ സമയത്ത് തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സ്ഥാപിക്കാൻ മൈക്കിള്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷക്കു വിധിക്കുന്നത്.
അതേസമയം, കൊലപാതകത്തിന് ഇരയായ ജെയ്മിയുടെ പിതാവ് ജോര്‍ഗ് ഗോഗ് മൈക്കിളിൻ്റെ മരണത്തിൽ നടുക്കം അറിയിച്ചു. മൈക്കിള്‍ ജീവനൊടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha