ചൈനീസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍; സൗജന്യമായി ചിക്കന്‍ കിട്ടിക്കൊണ്ടിരിക്കാനായി കെ എഫ് സിയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ സംവിധാനത്തിലെ അപാകതയെ ഉപയോഗപ്പെടുത്തി

സൗജന്യമായി എല്ലായ്പ്പോഴും ചിക്കന്‍ ലഭിക്കാനായി കെ എഫ് സിയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ സംവിധാനത്തിലെ അപാകതയെ ചൂഷണം ചെയ്ത ചൈനീസ് വിദ്യാര്‍ത്ഥി അറസ്റ്റിലായി.
"ക്സു" എന്ന് അറിയപ്പെടുന്ന 23 വയസ്സുകാരനാണ് 2018 മുതല്‍ ഈ ചൂഷണം നടത്തിവരുന്നത്. 6 മാസത്തിനകം 6,70,000 രൂപയുടെ ചിക്കനാണ് യുവാവ് ലഭ്യമാക്കിയത്.
ഈ രഹസ്യം അവന്‍ തന്റെ നാല് സുഹൃത്തുക്കളുമായി പങ്കുവച്ച്, അവരെല്ലാവരും ചേര്‍ന്ന് 15,99,000 രൂപയുടെ ചിക്കനാണ് ഓര്‍ഡര്‍ ചെയ്തത്. കെ എഫ് സിയുടെ ഫോണ്‍ ആപ്പില്‍ നിന്നും ഒരു വൗച്ചര്‍ വഴി ഭക്ഷണം ഓഡര്‍ ചെയ്ത സമയത്താണ് ആപ്പിലെ പിശക് ക്സു ശ്രദ്ധിച്ചത്.
ചൈനയുടെ വാട്ട്‌സ്‌ആപ്പിന് തുല്യമായ വിചാറ്റിലെ കെഎഫ്‌സി അപ്ലിക്കേഷനും കമ്പനിയുടെ സ്റ്റോറും തമ്മില്‍ മാറുന്നതിലൂടെ, തന്റെ മറ്റേ അക്കൗണ്ടില്‍ കിടക്കുന്ന വൗച്ചര്‍ ഉപയോഗിച്ച് ഓര്‍ഡര്‍ നല്‍കാമെന്ന് യുവാവ് കണ്ടെത്തി.
തുടർന്ന് ഇതുവഴിയാണ് ഇത്രയുമധികം ഓര്‍ഡര്‍ സാധ്യമാക്കിയത്. ഇതില്‍ കുറച്ചു തനിക്കായി ഓര്‍ഡര്‍ ചെയ്യുമ്പോൾ ബാക്കി തന്റെ ക്ലാസ്സിലുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റ് കാശുണ്ടാക്കുകയും ചെയ്തു.
യുവാവ് കുറ്റം സമ്മതിച്ചതിനാല്‍ രണ്ടര വര്‍ഷത്തേയ്ക്ക് വിധിച്ച ശിക്ഷാ കാലാവധി രണ്ടായി കുറച്ചു. 72000 രൂപ പിഴ നല്‍കാനും ഉത്തരവിട്ടു. സുഹൃത്തുക്കള്‍ക്കും തടവും പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha