റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സംഘം

റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സംഘം. നവീകരിച്ച നാല് ധ്രുവ് ഹെലികോപ്ടറുകളുമായാണ് 'സാരംഗ്' വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ മനം കവര്‍ന്നത്.
ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ സംസ്‌കൃത പദമാണ് 'സാരംഗ്'. പീലി വിടര്‍ത്തിയാടുന്ന മയിലിനെ സാരംഗിന്റെ പ്രകടനം അക്ഷരാര്‍ഥത്തില്‍ അനുസ്മരിപ്പിച്ചു.
MAKS അഥവാ Mezhdunarodnyj Aviatsionno-Kosmicheskij Salon എന്നിയപ്പെടുന്ന റഷ്യന്‍ വ്യോമാഭ്യാസ പ്രദര്‍ശനം രണ്ട് കൊല്ലത്തിലൊരിക്കലാണ് നടക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏക റോട്ടറി വിങ് ഡിസ്‌പ്ലേ ടീമെന്ന നിലയില്‍ സാരംഗ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.
തെളിഞ്ഞ ആകാശത്തില്‍ ഏകക്രമത്തില്‍ നീങ്ങുന്ന സാരംഗിലെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്ടറുകളുടെ പ്രകടനം കണ്ണിമ ചിമ്മാതെയാണ് കാണികള്‍ ആസ്വദിച്ചത്.
മുകള്‍ വശത്ത് ചുവന്ന നിറവും താഴെ മയില്‍പ്പീലി ചിത്രങ്ങളും സാരംഗ് ഹെലികോപ്ടറുകള്‍ക്ക് പ്രൗഡമായ ഭംഗി നല്‍കുന്നു. ടീമംഗങ്ങളുടെ യൂണിഫോമിനും ചുവപ്പ് നിറമാണ്. ജൂലായ് 25 വരെയാണ് ങഅഗട സംഘടിപ്പിച്ചത്. മോസ്‌കോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സുവോസ്‌കിയിലായിരുന്നു പ്രദര്‍ശനം.
"
https://www.facebook.com/Malayalivartha