മാതാപിതാക്കളില്‍ നിന്നും വേര്‍പിരിഞ്ഞ കൈക്കുഞ്ഞിന്റെ ചിത്രം ലോകരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതോടെ സാധാരണക്കാരായ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കാബൂളില്‍ താലിബാന്‍ പിടിമുറുക്കിയതോടെ ഏതുവിധേനയും രാജ്യം വിടാനുള്ള പരിഭ്രാന്തിയില്‍ ജനങ്ങള്‍ പരക്കം പായുകയാണ്. കാബൂള്‍ വിമാനത്താവളത്തിന്റെ പുറത്തു നിന്ന് മതിലിന് മുകളില്‍ നില്‍ക്കുന്ന അമേരിക്കന്‍ സൈനികര്‍ക്ക് തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ എറിഞ്ഞു കൊടുക്കുന്ന മാതാപിതാക്കളുടെ ദൃശ്യം നേരത്തെ പുറത്തു വന്നിരുന്നു.
ഇത്തരത്തിലുള്ള നിരവധി ദയനീയമായ ദൃശ്യങ്ങളാണ് ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അതിലൊന്നാണ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്ന ഒരു കൈക്കുഞ്ഞിന്റെ കരളലിയിക്കുന്ന ദൃശ്യം.
രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ മാതാപിതാക്കളില്‍ നിന്നും തിക്കിലും തിരക്കിലും പെട്ട് വേര്‍പിരിഞ്ഞ ഏഴ് മാസം പ്രായം വരുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ലോകമൊട്ടാകെ ചര്‍ച്ചയാകുകയാണ്.
പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് കുഞ്ഞിന്റെ ചിത്രവും വാര്‍ത്തയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം, കാബൂള്‍ സ്വദേശികളായ ദമ്പതികള്‍ തങ്ങളുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനെ വിമാനത്താവളത്തില്‍ നിന്ന് കാണാതായതായി പരാതിപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























