അമേരിക്കയില്‍ വിസ്‌കോണ്‍സിനിലെ മില്‍വോക്കിയില്‍ ക്രിസ്മസ് റാലിയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ആറായി, നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

അമേരിക്കയില്‍ വിസ്‌കോണ്‍സിനിലെ മില്‍വോക്കിയില്‍ ക്രിസ്മസ് റാലിയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ആറായി. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരന്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അപകടത്തില്‍ പരിക്ക് നിരവധി പേര്‍ ചികിത്സയിലാണ്.
വോക്കേഷ കത്തോലിക്ക സ്‌കൂളിലെ കുട്ടികള്‍, ഒരു കത്തോലിക്കാ വൈദികന്‍, ഒന്നിലേറെ ഇടവകകളില്‍നിന്നുള്ളവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് മില്‍വോക്കി അതിരൂപത വക്താവ് സാന്ദ്ര പീറ്റേഴ്‌സണ്‍ അറിയിച്ചിരുന്നു.
ബാരിക്കേഡ് തകര്‍ത്ത വാഹനം മുതിര്‍ന്നവരും കുട്ടികളും അടക്കം 20 പേരെയാണ് ഇടിച്ചത്. അപകടമുണ്ടാക്കിയ എസ്യുവി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡാറെല്‍ എഡ്വേര്‍ഡ് ബ്രൂക്‌സ് ജൂണിയര്‍ എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ പൗരനെയാണു കസ്റ്റഡിയിലെടുത്തത്.
കൊടുംകുറ്റവാളിയായ ഇയാള്‍ രണ്ടു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. സാന്താക്ലോസ് വേഷധാരികളായ പെണ്‍കുട്ടികളുടെയും ബാന്‍ഡ് സംഘത്തിന്റെയും ഇടയിലേക്കാണു വാഹനം ഇടിച്ചു കയറ്റിയത്. ഭീകരാക്രമണമാണോയെന്ന് അന്വേഷണം നടത്തിവരുന്നു .
"
https://www.facebook.com/Malayalivartha