സ്വീഡനിൽ നാടകീയ രംഗങ്ങൾ, ആദ്യ വനിതാ പ്രധാനമന്ത്രി അധികാരമേറ്റെടുത്ത് 12 മണിക്കൂറിനുള്ളിൽ രാജിവച്ചു, സോഷ്യല്‍ ഡെമോക്രാറ്റുകളുമായി സഖ്യത്തിലായിരുന്ന ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതാണ് സ്വീഡനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി കൊണ്ടുള്ള പ്രധാനമന്ത്രിയുടെ രാജി

സ്വീഡനിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ആദ്യ വനിതാ പ്രധാനമന്ത്രി അധികാരമേറ്റെടുത്ത് 12 മണിക്കൂറിനുള്ളിൽ രാജിവച്ചിരിക്കുകയാണ്. സോഷ്യല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച മഗ്ദലേന ആന്‍ഡേര്‍സണാണ് സത്യ പ്രതിജ്ഞചെയ്ത് മണിക്കൂറിനകം രാജി സമര്‍പ്പിച്ചത്.
ഗ്രീന്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റുകളോടുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജി. സഖ്യ സര്‍ക്കാറിന്റെ ബജറ്റ് രേഖ ഗ്രീന്‍ പാര്‍ട്ടിക്ക് അംഗീകരിക്കാനാവത്തതിനെ തുടര്‍ന്നാണ് അവര്‍ പിന്തുണ പിന്‍വലിച്ചത്. എന്നിരുന്നാലും പാര്‍ലമെന്റില്‍ ആന്‍ഡേര്‍ഡസണ് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഗ്രീന്‍ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
രാജിവച്ചെങ്കിലും ഒറ്റ കക്ഷിയായി രാജ്യം ഭരിക്കാന്‍ സാധിക്കുമെന്നും താന്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നും ആന്‍ഡേര്‍ഡസണ്‍ പ്രത്യാശ പ്രകടപ്പിച്ചു. ഇത് സംബന്ധിച്ച് പാര്‍ലമെന്റ് സ്പീക്കറുമായി അവര്‍ സംസാരിച്ചുവെന്നും വെളിപ്പെടുത്തി. ഒരു കക്ഷി പിന്‍വാങ്ങിയതോടെ സഖ്യ കക്ഷി സര്‍ക്കാര്‍ തകര്‍ന്നുവെന്നും അതിനാല്‍ പ്രധാനമന്ത്രിയായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അതിനാലാണ് താന്‍ രാജി വയ്ക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്.
ഇടതു പാര്‍ട്ടിയും ആന്‍ഡോര്‍സണെ പിന്തുണക്കുമെന്ന് അറിയിച്ചു. 349 അംഗ സ്വീഡന്‍ പാര്‍ലമെന്റില്‍ 154- 143 അനുപാതത്തിലാണ് ബജറ്റ് വോട്ടെടുപ്പില്‍ ഭരണപക്ഷ പ്രതിപക്ഷ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനായി പ്രധാനപ്പെട്ട എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ആന്‍ഡ്രിയാസ് നോര്‍ലന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha