അഗ്‌നിപര്‍വ്വതം പൊട്ടി കുത്തിയൊലിച്ച് തീയും പുകയും കലര്‍ന്ന ലാവ; നിലവിളിച്ചു കൊണ്ട് ഓടുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍, 12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടി, ഇന്തോനീസ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; 13 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്തോനേഷ്യയിൽ അഗ്‌നിപര്‍വ്വതം പൊട്ടി തീയും പുകയും കലര്‍ന്ന ലാവ കുത്തിയൊലിക്കുന്നു. അതിനു മുന്നിലൂടെ നിലവിളിച്ചു കൊണ്ട് ഓടുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അവരുടെ പുറകില്‍ ആകാശമാകെ വ്യാപിച്ചു നില്‍ക്കുന്ന അതിഭീമമായ പുകപടലങ്ങള്‍ കാണുവാൻ സാധിക്കും. 12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ തന്നെ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്.
ഇതിനുപിന്നാലെ ഇന്തോനീസ്യയിലെ സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 13 ആയതായി റിപ്പോർട്ട്. പലയിടങ്ങളിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവര്‍ക്കുവേണ്ടി തിരിച്ചില്‍ തുടരുകയാണ്. കുടുങ്ങിയ പത്ത് പേരെ നേരത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.
ഇന്തോനീസ്യയിലെ ജാവ ദ്വീപിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതമാണ് സെമേരു എന്നത്. ശനിയാഴ്ച മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ചാരവും തീയും പുറത്തുവന്നിരുന്നു. പിന്നാലെ പ്രദേശത്ത് പുക മൂടുകയും ചെയ്തിരുന്നു. പരിഭ്രാന്തയാരായ ജനങ്ങളെ സുരക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കിയിരുന്നു.
അതോടൊപ്പം തന്നെ രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം തകര്‍ന്നതാണ് ആളുകള്‍ കുടുങ്ങാന്‍ കാരണമായത്. മരിച്ചവരില്‍ രണ്ട് പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളു. 98ഓളം പേര്‍ക്ക് പരിക്ക് പറ്റി. അതില്‍ രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ഇതിനോടകം തന്നെ 902 പേരെയാണ് ഇതുവരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്.
അതേസമയം കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പ് ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്പ് 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്ന പര്‍വ്വതം ഈയടുത്തായി വര്‍ഷത്തില്‍ പല തവണ പൊട്ടിത്തെറിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
പലപ്പോഴും വലിയ നാശനഷ്ടങ്ങള്‍ക്കാണ് വഴിവെയ്‌ക്കുന്നത്. ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്‌നിപര്‍വതങ്ങളിലൊന്നാണ് സെമേരു സമുദ്രനിരപ്പില്‍നിന്നും 3,676 മീറ്റര്‍ ഉയരത്തിലാണണിത് സ്ഥിതി ചെയ്യുന്നത്. ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha