പാകിസ്ഥാനില്‍ ലോക്ക്ഡൗണ്‍; കൊറോണയല്ല; ഊര്‍ജ്ജം ഇല്ലാത്തത അടുത്ത ശ്രീലങ്കയായി പാക്കിസ്ഥാന്‍

പാകിസ്താനില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം. പ്രശ്‌നം മറികടക്കാന്‍ പഞ്ചാബിലെ ലാഹോറില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പഞ്ചാബ് പ്രവിശ്യാ ഭരണകൂടത്തിന്റേതാണ് തീരുമാനം.
പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച അവശ്യസേവനങ്ങള്‍ ഒഴികെ ബാക്കിയൊന്നും അനുവദിക്കില്ലെന്ന് ഭരണകൂടം അറിയിച്ചു. സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തിദിനം അഞ്ചായി കുറച്ചു. ഇതില്‍ എല്ലാ വെള്ളിയാഴ്ചയും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആണ്. കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാത്രി വരെയായി നിജപ്പെടുത്തി.
ഞായറാഴ്ചകളില്‍ ഷോപ്പിംഗ് മാളുകള്‍, കടകള്‍,ഗോഡൗണ്‍, വെയര്‍ഹൗസ് തുടങ്ങി ഒന്നും പ്രവര്‍ത്തിപ്പിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതോടെ ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
നിലവില്‍ പാകിസ്താന്‍ കടുത്ത വൈദ്യുതി ഊര്‍ജ്ജ പ്രതിസന്ധിയാണ് നേരിടുന്നത്. 12 മുതല്‍ 16വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയാണ് പാക് സര്‍ക്കാര്‍ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha