രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് നമ്മുടെ പ്രണയത്തെ ബാധിക്കില്ലാ... രണ്ട് വർഷമായി പ്രണയത്തിൽ റഷ്യക്കാരനും യുക്രെയ്ൻകാരിയും ഹൈന്ദവ ആചാരപ്രകാരം ധർമശാലയിൽ വെച്ച് വിവാഹിതരായി..

രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് നമ്മുടെ പ്രണയത്തെ ബാധിക്കില്ലെന്ന് തെളിയിക്കുകയാണ് റഷ്യക്കാരനായ സെർഗെ നോവികോവും യുക്രെയ്ൻകാരിയായ ഇലോണ ബ്രമോകയും. രണ്ട് വർഷമായി പ്രണയത്തിലായിരുന്ന ഇവർ ധർമ്മശാലയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.
ഹിമാചൽ പ്രദേശിലെ ടെൽ അവീവ് എന്നറിയപ്പെടുന്ന ധർമ്മക്കോട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ.എലോനയുടെ കന്യാദാനമുൾപ്പെടെ എല്ലാ ചടങ്ങുകളും ശർമ്മയുടെ കുടുംബം നടത്തി. ഈ ദമ്പതികളുടെ വിവാഹം നടത്താനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ പുരോഹിതൻ രാമൻ ശർമ്മ, സനാതന ധർമ്മത്തിന്റെ അർത്ഥവും വിവാഹത്തിന്റെ പ്രാധാന്യവും അവർക്ക് വിശദീകരിച്ചുകൊടുത്തു
ഖരോട്ട ഗ്രാമത്തിലെ ദിവ്യാശ്രമത്തിൽ രാധാ കൃഷ്ണ ക്ഷേത്രത്തിൽ വെച്ച് പരമ്പരാഗത ഹിന്ദു ചടങ്ങുകൾ പ്രകാരമാണ് വിവാഹം നടന്നത്. വധു പരമ്പരാഗത രീതിയിൽ ലെഹങ്ക-ചോളിയിൽ തിളങ്ങിയപ്പോൾ വരൻ കുർത്തയാണ് ധരിച്ചത്. അഗ്നിയെ സാക്ഷിയാക്കി നവദമ്പതിമാർ ഏഴ് പ്രതിജ്ഞകളും ചെയ്തു. പ്രദേശത്ത് നിന്നുള്ള അതിഥികളും വിദേശത്തെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹ ഘോഷയാത്രയിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha