വൃദ്ധന്‍മാരെക്കൊണ്ട് നിറഞ്ഞ് ചൈന; അടവ് മാറ്റാതെ രക്ഷയില്ല, ഇനി രണ്ടു കുട്ടികളാകാം

ഇനി രണ്ടു കുട്ടികളാകാം ഒറ്റക്കുട്ടി നയം ചൈന പിന്‍വലിച്ചു. രാജ്യം പിന്നോട്ടുപോവുകയാണെന്ന തിരിച്ചറിവില്‍ ഒടുവില്‍ നയം മാറ്റം. ചൈനയിലെ നിരവധി ദമ്പതികള്‍ക്ക് നിലവില്‍ തന്നെ രണ്ട് കുട്ടികളുണ്ട്. എന്നാല്‍ സര്‍ക്കാരിനെ ഭയന്ന് രഹസ്യമായാണ് ഇവരെ വളര്‍ത്തുന്നത്. രജിസ്‌ട്രേഷന്‍ പോലും ചെയ്യാറില്ല. ഇത് വലിയ സാമൂഹിക പ്രശ്‌നമായി മാറിയിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് നയം മാറ്റത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ബെയ്ജിങ്ങില്‍ നാലു ദിവസമായി നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗമാണ് ഒറ്റക്കുട്ടി നയം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ചൈനയുടെ സാമ്പത്തിക നേട്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഒറ്റക്കുട്ടി നയമാണെന്നാണ് വര്‍ഷങ്ങളായി ചൈന പറഞ്ഞിരുന്നത്. ഇതിനാണ് മാറ്റം വരുത്തുന്നത്. രാജ്യത്തിന് മുന്നേറാന്‍ ജനസംഖ്യ കൂടുന്നത് ഗുണകരമാകുമെന്ന് ചൈന തിരിച്ചറിയുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് ഒറ്റക്കുട്ടി നയം മാറ്റുന്നത്. സാമ്പത്തിക മുന്നേറ്റത്തിന് ഇത് കരുത്ത് പകരുമെന്നാണ് സൂചന.
ജനസംഖ്യ വര്‍ധന കുറയ്ക്കുന്നതിനായി 1979ലാണ് വിവാദമായ നയം ചൈനയില്‍ ഏര്‍പ്പെടുത്തുന്നത്. ഏകദേശം 400 മില്യണ്‍ ജനനം ഈ നയം മൂലം ഒഴിവാക്കപ്പെട്ടു എന്നാണ് കണക്കുകള്‍. നാളുകള്‍ കഴിഞ്ഞതോടെ ചില ഗ്രാമങ്ങളിലുള്ളവര്‍ക്ക് രണ്ടാമതൊരു കുട്ടിക്കു കൂടി ജന്മം നല്‍കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും നയം പിന്തുടര്‍ന്നവര്‍ കുറവായിരുന്നു. ഗ്രാമങ്ങളില്‍ ആദ്യത്തേതു പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാമതൊരു കുട്ടിക്കു കൂടി ജന്മം നല്‍കാമെന്നും പിന്നീട് നയത്തില്‍ തിരുത്തല്‍ വന്നു. വംശീയമായി ന്യൂനപക്ഷ വിഭാഗമായവര്‍ക്കും ദമ്പതികളില്‍ ഒരാള്‍ ഒറ്റക്കുട്ടിയായി വളര്‍ന്നതാണെങ്കിലും അവര്‍ക്ക് രണ്ടു കുട്ടികളാകാമെന്ന് 2013ല്‍ തീരുമാനം വന്നു. ഇതിന്റെയെല്ലാം ചുവടു പിടിച്ചാണ് പുതിയ തീരുമാനം.
പുതിയ തീരുമാനത്തോടെ ദമ്പതികള്‍ക്ക് രണ്ടുകുട്ടികള്‍ക്കു ജന്മം നല്‍കി വളര്‍ത്താന്‍ കഴിയും. വലിയ പ്രതിസന്ധിക്കാണ് ഇതിലൂടെ അവസാനമാവുക.
ഒറ്റക്കുട്ടി നയം തെറ്റിച്ചാല്‍ കഠിനമായ ശിക്ഷയായിരുന്നു ചൈനയില്‍ നല്‍കിയിരുന്നത്. പിഴ, ജോലിയില്‍ നിന്നു പിരിച്ചുവിടല്‍, നിര്‍ബന്ധിത ഗര്‍ഭമലസിപ്പിക്കല്‍ എന്നിങ്ങനെയുള്ള ശിക്ഷാരീതികള്‍ കര്‍ശനമായി നടപ്പാക്കിരുന്നു. ലിംഗനിര്‍ണയം നടത്തി പെണ്‍കുട്ടിയാണെങ്കില്‍ ഗര്‍ഭമലസിപ്പിക്കുന്നവരുടെ എണ്ണവും കൂടി. ഇതു ലിംഗസമത്വം ഇല്ലാതാക്കി. ചൈനയുടെ ജനസംഖ്യയില്‍ വയോധികരുടെ എണ്ണം വര്‍ധിച്ചുവരുന്നതും യുവതലമുറയുടെ എണ്ണം കുറയുന്നതും നയം മാറ്റത്തിന് കാരണമായി. നിലവില്‍ ചൈനയുടെ ജനസംഖ്യയില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 30% ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha