യുദ്ധം തോല്‍വിയുടെ വക്കില്‍; റിസര്‍വ് സൈന്യത്തെ രംഗത്തിറക്കി; യുക്രെയ്ന്‍ പിടിക്കാന്‍ നീക്കം ശക്തമാക്കാന്‍ റഷ്യ

യുക്രെയ്‌നെതിരായ സൈനികനീക്കം ശക്തിപ്പെടുത്താന്‍ റഷ്യ. റിസര്‍വ് സൈന്യത്തെ രംഗത്തിറക്കുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. യുക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രിതമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.
സൈന്യത്തില്‍ നിന്നും വിരമിച്ചവരും എന്നാല്‍ നിലവില്‍ സിവിലിയന്മാരായിട്ടുള്ളവര്‍ ഉള്‍പ്പെടെയുള്ളവരാണ് റഷ്യയുടെ കരുതല്‍ സൈന്യത്തിലുള്ളത് . ഇത്തരത്തില്‍ ഇരുപതു ലക്ഷത്തോളം റിസര്‍വ് സൈന്യം റഷ്യക്കുണ്ടെന്നാണ് കണക്ക്. മൂന്നു ലക്ഷം റിസര്‍വ് സൈനികരെ രംഗത്തിറക്കുമെന്നു റഷ്യന്‍ പ്രതിരോധ മന്ത്രിയും വ്യക്തമാക്കി. അതിനിടയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രംഗത്തുവന്ന പ്രസിഡന്റ് പുടിന്‍ ബ്ലാക്ക് മെയിലിംഗ് തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള യുക്രെയ്ന്‍ മേഖലകളില്‍ ഹിതപരിശോധന നടത്താനുള്ള റഷ്യന്‍ തീരുമാനത്തിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്ത് വന്നു
https://www.facebook.com/Malayalivartha