സൗദി വ്യോമാക്രമണത്തില്‍ യെമന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു

വിമതര്‍ക്കു നേരെ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ യെമനില്‍ എട്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയായ തായിസിലാണു ആക്രമണം നടന്നത്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ചെക് പോസ്റ്റില്‍ കൂടി വന്ന വാഹനത്തിനു നേരെ സൗദി സൈന്യം ആക്രമണം നടത്തുകയായിരുന്നു. സമീപത്തുള്ള ഒരു ഫാക്ടറിയില്‍ നിന്നും 24 തൊഴിലാളികളെ വഹിച്ചു കൊണ്ടു വന്ന ട്രക്കിനു നേരെയാണു സൗദി വ്യോമസേനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച സൗദിയുടെ ആക്രമണത്തില്‍ വിമതരുള്‍പ്പെടെ 41 പേര്‍ യെമനില്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha