മോദി പറഞ്ഞതാണ് ശരി... യുക്രെയ്ൻ- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ പുകഴ്‌ത്തി ഫ്രഞ്ച് പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്ക് കൈയ്യടിച്ച് വിദേശ ശക്തികൾ. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ് ശരിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ സംഭാഷണത്തിനിടയിൽ മോദി പറഞ്ഞ വാക്കുകളെ ഉദ്ദരിച്ച് കൊണ്ട് ന്യൂയോർക്കിൽ നടന്ന 77ാമത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ളിയിൽ സംസാരിക്കുകയായിരുന്നു മക്രോൺ.
ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിർക്കാനോ അല്ല. നമ്മൾ ഭരണാധികാരികൾക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്. തുല്യ രാജ്യങ്ങളാകാനും.നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനുമുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ യുഗം യുദ്ധത്തിന് വേണ്ടിയുള്ളതല്ല എന്നായിരുന്നു പുടിനുമായുള്ള സംഭാഷണത്തിനിടെ മോദി പരാർമശിച്ചത്. സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നേറാമെന്ന് സംസാരിക്കാനുള്ള അവസരം ലഭിക്കുകയാണെന്നും പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും സംഭാഷണത്തിനിടെ മോദി പറഞ്ഞിരുന്നു.
ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. യുക്രൈയ്ൻ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാൻ കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരാമർശിച്ചു കൊണ്ട് ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുകയായിരുന്നു മക്രോൺ.
അതേസമയം, റഷ്യ- യുക്രൈൻ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് മോദിയുടെ വാക്കുകൾക്ക് മറുപടിയായി പുടിൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് അറിയാം. ഇന്ത്യയുടെ ആശങ്കകൾ മനസിലാക്കുന്നുവെന്നും പുടിൻ പ്രതികരിച്ചു. റഷ്യൻ ഇന്ത്യയും തമ്മിലുള്ള ബന്ധം പങ്കാളിത്ത സ്വഭാവമുള്ളതാണെന്നും അത് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഭക്ഷ്യ-ഊർജ്ജ സുരക്ഷയുടെ പ്രശ്‌നങ്ങൾ റഷ്യൻ പ്രസിഡന്റിന് പരിഗണിക്കേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശത്രുത അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളുമാണ് മോദിയുടെ ധൈര്യപൂർവ്വമുള്ള ഈ പ്രസ്താവനയെ പുകഴ്‌ത്തിയത്.
https://www.facebook.com/Malayalivartha