പരിസ്ഥിതി സംരക്ഷണത്തിന് ടൊയോട്ടയ്ക്ക് ഇ.പി.എയുടെ അംഗീകാരം

ഫോക്‌സ് വാഗന്റെ പരിസ്ഥിതി വെട്ടിപ്പ് കണ്ടുപിടിച്ച കമ്പനിയായാണ് ഇ.പി.എ എന്ന നാമം ലോകം അറിയുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി Environmental Protection Agency യാണ് ചുരുക്കപ്പേരില്‍ ഇ പി എ എന്നറിയപ്പെടുന്നത്. ജര്‍മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ് വാഗന്റെ കള്ളിപൊളിച്ച അതേ ഇ.പി.എ. മറ്റൊരു അന്യരാജ്യ മോട്ടോര്‍ കമ്പനിക്ക് മികച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നു.
ഇ.പി.എയുടെ അംഗീകാരം നേടാനായത് ജാപ്പനീസ് കമ്പനിയായ ടൊയോട്ടയ്ക്കാണ്. യുഎസ്സില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന 4.3 ലക്ഷം ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡ് മോഡലുകള്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഡീലര്‍മാര്‍ക്ക് ഏറ്റവും പരിസ്ഥിതിസൗഹൃദപൂര്‍ണമായ രീതിയില്‍ എത്തിക്കുന്നതിനാണ് കമ്പനിയ്ക്ക് പ്രശംസ ലഭിച്ചത്. ഇന്ധനക്ഷമത, പരിസ്ഥിതിസൗഹൃദം എന്നീ മേന്മകളുടെ ബഹുമതിയായി ഇ.പി.എയുടെ സ്മാര്‍ട്ട്‌വേ എക്‌സലന്‍സ് അവാര്‍ഡ് കമ്പനിയുടെ വാഹനഹോളിങ്ങ് കാരിയറായ ടൊയോട്ട ട്രാന്‍സ്‌പോര്‍ട്ടിന് സമ്മാനിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് വാഹനപ്പുക പരിശോധനയില്‍ മലിനീകരണം മറയ്ക്കുന്നതിനായി ഡീസല്‍ എന്‍ജിനില്‍ പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്വെയര്‍ ഘടിപ്പിച്ചതിന് ഫോക്‌സ് വാഗണ്‍ കാറുകള്‍ക്ക് ഇ.പി.ഐ അംഗീകാരം റദ്ദാക്കിയത്. ഇതേതുടര്‍ന്ന് കമ്പനി സി.ഇ.ഒ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ചിരുന്നു. ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ഡീസല്‍ എന്‍ജിന്‍ യൂണിറ്റുകളാണ് ഫോക്‌സ് വാഗണ്‍-ന് തിരികെ വിളിക്കേണ്ടി വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha