വൈദ്യശാസ്ത്രത്തിന് അത്ഭുതം, നെഞ്ചിന് പുറത്ത് വളരുന്ന ഹൃദയവുമായി റഷ്യയിലെ ആറു വയസുകാരി

ഡോക്ടര്‍മാരെ തോല്‍പ്പിച്ച് അത്ഭുത ബാലിക. നെഞ്ചിന് പുറത്ത് ഹൃദയവുമായി ജനിക്കുകയും ഇപ്പോഴും കാര്യമായ കുഴപ്പമില്ലാതെ ജീവിക്കുകയും ചെയ്യുന്ന ആറു വയസുകാരിയാണ് താരം. ആ അത്ഭുത ബാലികയുടെ പേരാണ് വിര്‍സവിയ. ജന്മനാലുള്ള വൈകല്യം കാരണം ഹൃദയവും കുടലും അവളുടെ നെഞ്ചിന് മേലെയാണുള്ളത്.നെഞ്ചിന് പുറത്ത് ഹൃദയവുമായി ആ മാലാഖ കുഞ്ഞ് ചികിത്സാര്‍ത്ഥം അമേരിക്കയ്ക്ക് സുരക്ഷിതമായി പറന്നിരിക്കുകയാണ്.
താന്‍ ജീസസിനെയും പോണിയെയും മാലാഖമാരെയും വരയ്ക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് വിര്‍സവിയ പറയുന്നത്.താന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സ്‌കൂളില്‍ പോകുന്നില്ലെന്നും എന്നാല്‍ വീട്ടില്‍ നിന്നും പഠിക്കുന്നുണ്ടെന്നും ഈ കൊച്ചുമിടുക്കി പറയുന്നു. തന്റെ ഹൃദയം ഇപ്പോള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്റെ അമ്മ ഈ ഹൃദയത്തെ ഇഷ്ടപ്പെടുന്നതിനാല്‍ എല്ലായ്‌പോഴും അത് സ്പര്‍ശിക്കുന്നുവെന്നും ഈ കുട്ടി പറയുന്നു. ചുരുട്ടിയ കൈമുഷ്ടിയുടെ വലുപ്പമുള്ളതാണീ ഹൃദയം. തന്റെ അവസ്ഥ മാറ്റാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ വിര്‍സവിയയ്ക്ക് വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം വരയ്ക്കുന്നതിന് പുറമെ സംഗീതം നൃത്തം എന്നിവയിലും ഈ കൊച്ചുമിടുക്കി താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. മകളുടെ ചികിത്സാചെലവിനായി അമ്മ ഡാരി ബോറുന്‍ അഭ്യുദയകാംക്ഷികളുടെ സഹായം തേടിയിട്ടുണ്ട്.
പാന്റലോജി കാന്‍ട്രെല്‍ അഥവാ തൊറാകൊഅബ്‌ഡോമിനല്‍ സിന്‍ഡ്രോം എന്ന വൈകല്യം മൂലമാണ് വിര്‍സവിയയ്ക്ക് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഒരു മില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രം കണ്ടു വരുന്ന വളരെ അപൂര്‍വമായ ഒരു അവസ്ഥയാണിത്. വിര്‍സവിയയുടെ അമ്മ ഡാരി ബോറുന്‍ മകളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അവളുടെ ഹൃദയം വ്യക്തമായി നെഞ്ചിന് പുറത്ത് കാണാം. വളരെ നേരിയ ഒരു തൊലി മാത്രമെ ഇതിന് മുകളില്‍ ആവരണമായിട്ടുള്ളൂ. മകള്‍ക്ക് സര്‍ജറി നടത്തി ഈ അവസ്ഥയില്‍ നിന്ന് രക്ഷനേടാമെന്ന പ്രതീക്ഷയോടെയാണ് അമ്മ മകളെയും കൂട്ടി റഷ്യയില്‍ നിന്നും അമേരിക്കയിലെത്തിയിരിക്കുന്നത്.
ഈ ഒരു അവസ്ഥയില്‍ വിര്‍സവയിക്ക് ഓപ്പറേഷന്‍ നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികള്‍ ഇവരെ അറിയിച്ചിരിക്കുന്നത്. ഇവര്‍ അടുത്തിടെ ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനെ ഇക്കാര്യത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ വിര്‍സവിയയുടെ ആഓര്‍ട്ടിക് ബ്ലഡ് പ്രഷര്‍ വളരെ കൂടുതലായതിനാല്‍ സര്‍ജറി സാധ്യമല്ലെന്നാണ് ഈ ഹോസ്പിറ്റലും അറിയിച്ചിരിക്കുന്നതെന്നാണ് അമ്മ വെളിപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha