ചപല-കൊടുങ്കാറ്റ് ഇന്ന് രാത്രിയോടെ ശക്തി കുറഞ്ഞ് യെമനില്‍ വീശിയടിക്കും

യെമന്‍, ഒമാന്‍ തീരങ്ങള്‍ക്ക് അല്‍പ്പം ആശ്വസിക്കാം. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കാമായിരുന്ന ചപല കൊടുങ്കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ശക്തി അല്‍പ്പം കുറഞ്ഞത്. എന്നാലും കാറ്റിന്റെയും അനുബന്ധമായി ലഭിക്കാവുന്ന മഴയുടെയും സംഹാരശേഷിയില്‍ കുറവൊന്നുമില്ല.
മണിക്കൂറില്‍ 180-200 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. ഞായര്‍ രാവിലെ മുതലേ ഒമാന്‍ ഉള്‍പ്പെടെ യെമന്‍ മേഖലയില്‍ കനത്ത മഴയും അതിശക്തമായ കാറ്റും വീശുകയാണ്. അതിഭീകരമായ കാറ്റിന്റെ തല്‍സമയ വീഡിയോകള്‍ നവമാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിച്ചുതുടങ്ങി.
അറബിക്കടലില്‍ സലാലയ്ക്ക് 380 കിമീ കിഴക്ക്, റിയാന് 550 കിമീ തെക്കുകിഴക്ക് സൊക്രോത്ത ദ്വീപിന്റെ 120 കിമീ വടക്ക് എന്നതാണ് ഇന്നലെ രാത്രിയിലെ ചുഴലിയുടെ നിലയെന്നു ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അത്യന്തം വിനാശകാരി എന്ന (എക്‌സ്ട്രീമിലി സിവിയര്‍ സൈക്ലോണ്‍) വിഭാഗത്തില്‍ നിന്നു ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചപല സൂപ്പര്‍ സൈക്ലോണിനെ വിനാശകാരിയായ സൈക്ലോണ്‍ എന്ന വിഭാഗത്തിലേക്കു താഴ്ത്തിയെങ്കിലും ചപല കനത്ത നാശം വിതച്ചേക്കുമെന്നുതന്നെയാണ് സൂചന. ഇന്ന് (തിങ്കള്‍ )രാത്രി ഒന്‍പതു മണിയോടെ യെമന്‍ തീരത്തുകൂടി കരയിലേക്കു കയറി ശക്തി കുറയാനാണ് സാധ്യത.
അറബിക്കടലില്‍ രൂപംകൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ശക്തിപ്രാപിച്ച ചുഴലി എന്ന പേരില്‍ ചപല ചരിത്രത്തില്‍ സ്ഥാനം നേടിയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മെക്‌സിക്കോയില്‍ ഏതാനും നാള്‍ മുമ്പ് വീശിയടിച്ച പട്രീഷ്യ ടൈഫൂണ്‍ (കൊടുങ്കാറ്റ്) പോലെ ശക്തമായ ചുഴലിയാണിതും.
പശ്ചിമേഷ്യയില്‍ നിന്നുള്ള വരണ്ട കാറ്റ് ഈ ചുഴലിക്കാറ്റിലേക്കു കയറിയതിനാലാണ് ചപലയുടെ കരുത്തു ചോര്‍ന്നതെന്നും നിരീക്ഷകര്‍ പറഞ്ഞു. 50 സെമീ വരെ പേമാരി പെയ്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഒമാനിലും യെമനിലും പ്രളയസാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha