ഗ്രീസില്‍ അഭയാര്‍ഥിബോട്ട് മുങ്ങി ആറു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

ഗ്രീസിലെ സാമോസ് ദ്വീപില്‍ ഞായറാഴ്ച ബോട്ട് മുങ്ങി 11 അഭയാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ കുട്ടികളാണ്. ഇവരില്‍ നാലുപേര്‍ നവജാതശിശുക്കളാണ്. 15 പേരെ തീരരക്ഷാസേന രക്ഷപ്പെടുത്തി.
പത്തുപേരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രീസിന് സമീപം അഭയാര്‍ഥിബോട്ടുകള്‍ മുങ്ങി 60ലധികം പേരാണ് മരിച്ചത്.
വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചിരുന്നു. ഇവരില്‍ 17 പേര്‍ കുട്ടികളായിരുന്നു. ഈ വര്‍ഷം ഇതുവരെ 5,80,125 പേര്‍ അഭയാര്‍ഥികളായി ഗ്രീസില്‍ എത്തിയെന്നാണ് കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha