ബ്രദര്‍ഹുഡ് അനുയായികളുടെ പുനര്‍വിചാരണക്ക് ഈജിപ്ത് കോടതി ഉത്തരവിട്ടു

അലക്‌സാന്‍ഡ്രിയയിലെ അല്‍ഖായിദ് ഇബ്രാഹിം ചത്വരത്തില്‍ 2013 ജൂണ്‍ 16-ന് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട 77 മുസ്ലിം ബ്രദര്‍ഹുഡ് അനുയായികളെ പുനര്‍വിചാരണ ചെയ്യാന്‍ ഈജിപ്ത് കോടതി ഉത്തരവിട്ടു.
അഞ്ചുവര്‍ഷത്തെയോ പത്തുവര്‍ഷത്തെയോ തടവിനാണ് കോടതി ഇവരെ ഓരോരുത്തരേയും ശിക്ഷിച്ചിരുന്നത്. സൈനിക മേധാവി അബ്ദുല്‍ ഫത്തേഹ് അല്‍സിസി ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ പ്രതിഷേധിച്ചതിനാണ് ഇവരെ ജയിലിലടച്ചത്.
പൊലീസും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധം കൈവശംവെക്കല്‍, കൊലപാതകം, റോഡ് ഉപരോധം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാര്‍ക്കുനേരെ കോടതി ചുമത്തിയത്. മുര്‍സിയെ പുറത്താക്കിയതിനുശേഷം ബ്രദര്‍ഹുഡിനെ നിരോധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha