അമേരിക്കയ്ക്കു പുറമെ ചൈനയും വിമാനനിര്‍മ്മാണ രംഗത്ത് ; ചൈന സ്വന്തമായി നിര്‍മിച്ച ആദ്യ വിമാനം പുറത്തിറക്കി

അമേരിക്കയ്ക്ക് പുറമെ ചൈനയും വിമാന നിര്‍മാണ രംഗത്ത് തുടക്കം കുറിച്ചു. ചൈന നിര്‍മിച്ച ആദ്യ വിമാനം ഇന്നലെ പുറത്തിറക്കി. ദി കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ ഓഫ് ചൈന(കൊമാക്) നിര്‍മ്മിച്ച സി919 മോഡല്‍ വിമാനമാണ് ചൈന അവതരിപ്പിച്ചത്.
പ്രൗഢഗംഭീരമായി പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചടങ്ങ് നടന്നത്. 158 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് ചൈന ആദ്യം നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളും മികച്ച സുരക്ഷാ സംവിധാനങ്ങളും വിമാനത്തിലുണ്ട്.
ലോകത്തെ പ്രമുഖ വിമാന നിര്‍മ്മാതാക്കളായ ബോയിങ്, എയര്‍ബസ് എയര്‍ക്രാഫ്റ്റ് എന്നിവയ്ക്ക് വലിയ വെല്ലുവിളിയായി കൊമാക് മാറുമെന്നാണ് സൂചന. ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചൈന വിമാന നിര്‍മ്മാണ രംഗത്തേക്ക് കടന്നത്. ഇതിനോടകം ലോകത്തെ 21 വിവിധ എയര്‍ലൈന്‍ സര്‍വ്വീസ് കമ്പനികളില്‍നിന്ന് 517 വിമാനങ്ങള്‍ക്ക് ഉള്ള ഓര്‍ഡര്‍ കൊമാകിന് ലഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha