സിറിയയില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 13 പേര്‍ ഭീകരരാണ്. ആലപ്പോയ്ക്ക് സമീപം രാഖ നഗരത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. ഒന്നിലേറ തവണ ഇവിടെ ആക്രമണം നടന്നു. ഐ.എസിന്റെ സിറിയയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് രാഖ. ഒട്ടേറെ പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. അതിനിടെ സിറിയയിലുണ്ടായ ഭീകരാക്രമണത്തില്‍ ടെലിവിഷന്‍ അവതാരക കൊല്ലപ്പെട്ടു. നൗര്‍ അല്‍ നഷാം ചാനലിന്റെ അവതാരകയാണ് കൊല്ലപ്പെട്ടത്. ഡമാസ്‌കസിലെ ഹറസ്റ്റയിലായിരുന്നു ഭീകരാക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha