നൊബേല്‍ സമ്മാനം ലേലത്തില്‍ വിറ്റുപോയത് 8,00000 യു എസ് $ - ന്

വൈദ്യശാസ്ത്ര രംഗത്തെ മികവിന് ബ്രിട്ടീഷ് ഗവേഷകന് ലഭിച്ച നൊബേല്‍ സമ്മാനം ലേലത്തില്‍ വിറ്റുപോയത് 8,00000 അമേരിക്കന്‍ ഡോളറിന് (ഏകദേശം 5,24,87960 രൂപ).
കേന്ദ്ര നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട നിര്‍ണായകമായ കണ്ടെത്തലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് ന്യൂറോളജിസ്റ്റ് അലന്‍ ലോയ്ഡ് ഹോഡ്കിന്റെ മെഡലാണ് പ്രമുഖ ബ്രിട്ടീഷ് കമ്പനി ലേലത്തിന് വെച്ചത്. 23 കാരറ്റ് മൂല്യമുള്ള മെഡല്‍ ഒക്ടോബര്‍ 29-ന് തന്നെ വിറ്റുപോവുകയും ചെയ്തു.
രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം 1963-ലാണ് അലന്‍ ലോയ്ഡ് ഹോഡ്കിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ഉദ്ദീപനത്തിന്റെ ഫലമായി മനുഷ്യനടക്കമുള്ള ജീവികളുടെ നാഡി വ്യവസ്ഥയില്‍ വൈദ്യുതി രൂപം കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിന് ആയിരുന്നു മൂന്നംഗ ഗവേഷക സംഘത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha