പ്രതിക്ക് എതിരെയുള്ള തെളിവ് കാണാന്‍ ജൂറിയ്ക്ക് മനശ്ശക്തി ഇല്ലാത്തതിനാല്‍ വിചാരണ നിര്‍ത്തി വച്ചു

അമേരിക്കയിലെ ഫിലഡല്‍ഫിയയിലുള്ള അലെന്‍ ടൗണ്‍ഷിപ്പിലെ ജെസിക്ക പഡ്‌ജെറ്റ് നവംബര്‍ 21 ന് വെടിയേറ്റ് മരിച്ചതിന്റെ വിചാരണ തിങ്കളാഴ്ച നോര്‍ത്താംപ്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയില്‍ നടക്കുകയായിരുന്നു. പഡ്‌ജെറ്റിന്റെ 53 കാരനായ രണ്ടാനച്ഛന്‍ ഗ്രിഗറി ആര്‍ ഗ്രാഫാണ് കേസില്‍ പ്രതി. 33 കാരിയായ ജെസിക്ക പഡ്‌ജെറ്റിനോട് പ്രതിക്കുണ്ടായിരുന്ന ലൈംഗിക താത്പര്യമാണ് കൊലയിലെത്തിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
മൂന്നു മക്കളുടെ അമ്മയായ ജെസിക്കയോടുള്ള തന്റെ ലൈംഗിക താത്പര്യങ്ങള്‍ പ്രതി ഇതിനു മുമ്പും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനോട് അവള്‍ അനുകൂലഭാവം കാട്ടാതിരുന്നത് അയാളെ പ്രകോപിപ്പിച്ചു. അതിനാല്‍ അവളെ കൊന്നിട്ടായാലും അവളോടൊത്ത് ശയിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു.
നവംബര്‍ 21 ന് തന്റെ ഡക്ക് ഡക്ക് ഗൂസ് ചൈല്‍ഡ് കെയറിലെ ജോലി കഴിഞ്ഞ് രണ്ടാനച്ഛനായ ഗ്രാഫിന്റെ വീട്ടിലേയ്ക്ക് പോകയാണെന്നും ഒരു ഫാക്‌സ് അയയ്ക്കാനുണ്ടെന്നും സഹ പ്രവര്‍ത്തകരോട് പറഞ്ഞിട്ടാണ് ജെസിക്ക പോയത്. പിന്നീട് 5 ദിവസത്തേക്ക് അവളെ ആരും കണ്ടില്ല. നാലുപാടും നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇലകളും കൊമ്പുകളും കൊണ്ട് മറച്ചു വച്ച സ്ഥിതിയില്‍ ഗ്രാഫിന്റെ പുരയിടത്തില്‍ നിന്നും തലയ്ക്കു പിന്നില്‍ വെടിയേറ്റ ജെസിക്കയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച ഈ കേസിന്റെ വിചാരണയ്ക്കിടെ 9 പുരുഷന്മാരും 3 സ്ത്രീകളുമടങ്ങിയ ജൂറിക്കു മുന്നില്‍, പ്രതിക്ക് എതിരെയുള്ള ഒരു സുപ്രധാന തെളിവ് കാണുന്നതിനെ കുറിച്ച് കോടതിയില്‍ ചര്‍ച്ചയുണ്ടായി. ജെസിക്കയെ വെടിവച്ചു കൊന്നതിനുശേഷം അവളുടെ മൃതശരീരവുമായി അയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ഗ്രാഫ് തന്നെ വീഡിയോയില്‍ റെക്കോര്‍ഡു ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ആ വീഡിയോ കാണുന്നതിനെ കുറിച്ചാണ് 12 അംഗ ജൂറിയോട് കോടതി അഭിപ്രായം ആരാഞ്ഞത്. എന്നാല്‍ ആ തെളിവ് കണ്ടിരിക്കാനുള്ള മനശ്ശക്തി തങ്ങള്‍ക്കില്ലെന്ന് ജൂറി അംഗങ്ങള്‍ അറിയിക്കുകയായിരുന്നു.
തെളിവുകാണാതെ നീതി നിര്‍വ്വഹണം സാധ്യമല്ലാത്തതിനാല്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാന്‍ കോടതി വിചാരണ നിര്‍ത്തി വയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha