ദിവസേന എട്ടു ലിറ്റര്‍ പെപ്‌സി കുടിച്ചിരുന്ന യുവതിക്ക് അകാലമരണം

എട്ടു ലിറ്ററോളം പെപ്‌സി ദിവസേന കുടിച്ചിരുന്ന 38 കാരി മരിച്ചു. പെപ്‌സ് മാക്‌സ് എന്ന ശീതളപാനീയമാണ് ഇവര്‍ ദിവസേന കഴിച്ചിരുന്നത്. ശരീരത്തില്‍ കഫിന്റെ അളവ് ഗണ്യമായ തോതില്‍ കൂടിയതാണ് മരണകാരണം. വിഷാദരോഗത്തിനുളള മരുന്ന് ഇവര്‍ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ലെയ്ട്ടണില്‍ നിന്നുളള വിക്ടോറിയ ലെയ്ന്‍ എന്ന സ്ത്രീയാണ് മരിച്ചത്. 19 കാരനായ മകനാണ് വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥീരീകരിച്ചു.
മരുന്നിന്‍െയും ശീതളപാനിയത്തിന്റെയും അമിതതോതിലുളള ഉപയോഗമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. വര്‍ഷങ്ങളായി ഇവര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തി. ഫിലെക്‌സോറ്റിന്‍ ഉള്‍പ്പടെയുളള മരുന്നുകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു ലിറ്ററിന്റെ നാല് പെപ്‌സി മാക്‌സ്‌ബോട്ടിലുകള്‍ ദിവസവും വോഡ്കയുടമായി ചേര്‍ത്തും ഇവര്‍ ഉപയോഗിച്ചിരുന്നു.മരുന്നുമായി കഫീന്‍ പ്രവര്‍ത്തിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. പെപ്‌സിയിലും മറ്റ് ശീതള പാനീയങ്ങളിലുമുളള കഫീനും ശരീരത്തിന് കൂടുതല്‍ ഉണര്‍വ് പകരുന്നതാണ്. ഉയര്‍ന്ന അളവില്‍ കഫീന്‍ ഉളളിലെത്തുകയും ഫഌക്‌സെറ്റിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അത് സെറോട്ടോണന്‍ സിന്‍ഡ്രോമിന് കാരണമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം ക്രമാതീതമായി ഉയരുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha