ലാഹോറില്‍ നിര്‍മ്മാണത്തിലിരുന്ന ഫാക്ടറി തകര്‍ന്ന് പതിനെട്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്താനിലെ ലാഹോറില്‍ നിര്‍മാണത്തിലിരുന്ന നാലു നിലയുള്ള ഫാക്ടറി കെട്ടിടം തകര്‍ന്നുവീണ് പതിനെട്ട് പേര്‍ മരിച്ചു. എഴുപത് പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ്ച കാലത്തു വരെ പതിനാറ് ജഡം മാത്രമേ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ലാഹോറിലെ സുന്ദര്‍ വ്യവസായ പാര്‍ക്കിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ തൊഴിലാളികള്‍ നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
മൂന്ന് നിലകള്‍ നിര്‍മിക്കാന്‍ മാത്രമാണ് കെട്ടിട ഉടമയ്ക്ക് അനുമതി ലഭിച്ചത്. ഇവിടെ ചെറിയ കുട്ടികളെ കൊണ്ട് ജോലി ചെയ്യിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha