റഷ്യന്‍ വിമാനം തകര്‍ത്തത് ഐഎസിന്റെ ബോംബെന്ന് യുഎസ് ഇന്റലിജന്‍സ്

ഈജിപ്തില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണത് ബോംബ് പൊട്ടിയാണെന്ന് യുഎസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ വിമാനത്തിനുള്ളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിയാവാം ദുരന്തമെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗം അനുമാനിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ച സീനായ് മേഖലയില്‍ റഷ്യന്‍ എയര്‍ബസ് എ 321 വിമാനം തകര്‍ന്നു വീണ് 224 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനമാണ് അപകടകാരണമെന്ന് ബ്രിട്ടനും സൂചിപ്പിച്ചു. പിന്നാലെ, ഈജിപ്തിലെ വിനോദസഞ്ചാര കേന്ദ്രമായ ഷാം അല്‍ ഷെയ്ഖ് ഹോളിഡേ റിസോര്‍ട്ടിലേക്കുള്ള സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കുകയാണെന്നും ബ്രിട്ടന്‍ അറിയിച്ചു. വിമാനദുരന്തത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഭീകരര്‍ ഏറ്റെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha