ശിരോവസ്ത്രം ധരിച്ച് ആദ്യ തുര്‍ക്കി വനിതാ ജഡ്ജി കോടതിയില്‍

ഇസ്‌ലാമിക രീതിയില്‍ ശിരോവസ്ത്രം ധരിച്ച തുര്‍ക്കിയിലെ ആദ്യ വനിതാ ജഡ്ജി ഇസ്തംബൂള്‍ കോടതിയില്‍ ചുമതലയേറ്റു.
ശിരോവസ്ത്രം ധരിച്ച ജഡ്ജി കേസില്‍ വാദം കേള്‍ക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളാണ് പുറത്തുവിട്ടത്. ജഡ്ജിയുടെ പേരോ, അവര്‍ വാദം കേട്ട കേസിന്റെ വിശദാംശങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കോടതിയില്‍ വനിതാ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും ശിരോവസ്ത്രം ധരിക്കുന്നതിനുണ്ടായിരുന്ന വിലക്ക് തുര്‍ക്കി സുപ്രീം ബോര്‍ഡ് ഓഫ് ജഡ്ജസ് ആന്റ് പ്രോസിക്യൂട്ടേഴ്‌സ് നീക്കിയിരുന്നു.
സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശിരോവസ്ത്രത്തിനുണ്ടായിരുന്ന വിലക്ക് രണ്ടുവര്‍ഷം മുമ്പ് തന്നെ നീക്കിയിട്ടുണ്ട്. സൈന്യത്തിലും പൊലീസ് സേനയിലും മാത്രമാണ് ഇപ്പോള്‍ വിലക്ക് നിലവിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha