സുക്കന്‍ബര്‍ഗ് ഗര്‍ഭിണിയായ ഭാര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഗര്‍ഭിണിയായ ഭാര്യയോടൊപ്പം നില്‍ക്കുന്ന മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഭാര്യ പ്രിസ്‌കില്ല ചാനിനൊപ്പം സുക്കര്‍ബര്‍ഗും നില്‍ക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിന്റെ സ്ഥാപകനും സി.ഇ.ഒയുമായ സുക്കര്‍ബര്‍ഗ് തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. തങ്ങള്‍ ഒരു പെണ്‍കുട്ടിയെയാണ് ആഗ്രഹിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് കുറിച്ചിരുന്നു.
ആനി ലിബോവിറ്റ്‌സ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പകര്‍ത്തിയ ആനിക്ക് സുക്കര്‍ബര്‍ഗ് നന്ദിയും പറഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha