ദുരന്തമുഖത്തിന് 21 മൈല്‍ അപ്പുറം പത്തുമാസമുളള കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍

സിനായില്‍ ദുരന്തത്തില്‍ പെട്ട റഷ്യന്‍ ഉടമസ്ഥതയിലുളള മെട്രോജെറ്റ് വിമാനത്തെക്കുറിച്ചുളള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. സാങ്കേതിക തകരാറുമൂലമാണ് വിമാനം തകര്‍ന്നതെന്നാണ് എയര്‍ലൈന്‍ കമ്പനി പറയുന്നത്. എന്നാല്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന വാദവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രംഗത്തെത്തിയിരുന്നു. ഈ വാദത്തെ ഈജിപ്തും റഷ്യും തളളികളിഞ്ഞിരുന്നു. തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റാണ് ഈ ദുരന്തത്തിന് പിന്നിലെന്ന് യുഎസും യുകെയും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് അപകടസ്ഥലത്ത് നിന്നും 21 മൈല്‍ അപ്പുറത്ത് പത്ത്മാസം പ്രായമുളള കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡാരിന ഗ്രോമോവ എന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാം എല്‍ ഷെയിഘില്‍ നിന്നും സെന്റെ പീറ്റേഴ്‌സ് ബര്‍ഗിലേക്കുളള യാത്രയ്ക്കിടയിലാണ് ഈ കുരുന്നു ജീവന്‍ പൊലിഞ്ഞത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബോംബ് സ്‌ഫോടനം കഴിഞ്ഞിട്ടും വിമാനം മുന്നോട്ട് പോയിരുന്നവെന്ന ചിലരുടെ വാദവും കണക്കിലെടുത്ത് വിശാലമായ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം ചുരുളഴിയുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിനടുത്തുനിന്നാണ് കുട്ടിയുടെ മൃദേഹം കണ്ടെത്തിയത്. ടേക്ക് ഓഫ് കഴിഞ്ഞയുടന്‍ വിമാനത്തില്‍ സ്‌ഫോടനം സംഭവിച്ചിരിക്കാമെന്നും അത് കഴിഞ്ഞും വിമാനം മുന്നോട്ട്് പോയിരിക്കുമെന്നുമാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എയര്‍പോര്‍ട്ടില്‍ വച്ച് ഡാരിനയുടെ അമ്മ അവളുടെ ഫോട്ടോ എടുത്തിരുന്നു. പ്രധാന യാത്രക്കാരിയെന്നായിരുന്നു അമ്മ മകളെ വിശേഷിപ്പിച്ചിരുന്നത്. ദുരന്തത്തില്‍ മരിച്ച 224 പേരുടെ പ്രതീകമായി ഈ ചിത്രം ഇപ്പോള്‍ പ്രചരിക്കുകയാണ്. ഡാരിനയുടെ ശരീരാവശിഷ്ടങ്ങള്‍ വ്യാഴാഴ്ച കെയ്‌റോയിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ അന്വേഷണത്തിലെ തന്ത്രപ്രധാനമായ സ്ഥലമായാണ് ഇന്‍ര്‍നാഷണല്‍ ഏവിയേഷന്‍ വിദഗ്ധര്‍ കണക്കാക്കുന്നത്. അപകടത്തില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി സംസ്‌കാരത്തിന് വിട്ടുകൊടുക്കും. 58 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha