എഴ് കോടിയുടെ കറന്‍സി കത്തിച്ച് വയോധികയുടെ പ്രതികാരം

വളര്‍ത്തിവലുതാക്കിയ മാതാപിതാക്കന്‍മാരെ അവരുടെ സ്വത്തും പണവും കൈവശപ്പെടുത്തി വൃദ്ധസദനത്തില്‍ കൊണ്ടുതളളുന്നത് ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം മക്കളുടേയും ശീലമാണ്. ഇത്തരത്തില്‍ വൃദ്ധസദനത്തില്‍ എത്തിപ്പെടുന്നവര്‍ അവരുടെ വിധിയാണിതെന്ന് കരുതി പ്രാര്‍ത്ഥനയോടെ ശേഷിക്കുന്ന കാലം തളളിനീക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓസ്ട്രിയയിലെ റിട്ടര്‍മെന്റ് ഹോമില്‍ കൊണ്ടുവന്നുതളളിയ 85 കാരിയായ വൃദ്ധ മറ്റുളളവരെ പോലെ കരഞ്ഞു കാലും കഴിക്കാനും വിധിയെ പഴിക്കാനും തയ്യാറായില്ലെന്നുമാത്രമല്ല ബന്ധുക്കളുടെ നന്ദികേട് പൊറുക്കാനും തയ്യാറായിരുന്നില്ല.
ആരും തീരിഞ്ഞുനോക്കാനില്ലാതെ വൃദ്ധമന്ദിരത്തില്‍ മരണം ഉറപ്പായപ്പോള്‍ ഏഴുകോടിയുടെ കറന്‍സികള്‍ കത്തിക്കുകയും സേവിങ് അക്കൗണ്ട് ബുക്കുകള്‍ നശിപ്പിച്ചുമാണ് വൃദ്ധ പ്രതികാരം തീര്‍ത്തത്. നശിപ്പിച്ച പണവും ബാങ്ക് അക്കൗണ്ടുകളും വൃദ്ധയുടെ മരണശേഷമാണ് കണ്ടെത്താനായത്. വൃദ്ധ നശിപ്പിച്ച പണം അവരുടെ സ്വകാര്യ സ്വത്തായതിനാല്‍ ഇതിനെ ക്രിമിനല്‍ കുറ്റമായി കാണക്കാക്കാന്‍ സാധിക്കില്ലെന്നും തുടര്‍ന്ന് അന്വേഷണങ്ങളൊന്നും ആരംഭിക്കുന്നില്ലെന്നും പ്രോസിക്യൂട്ടറായി എറിക് ഹാബിറ്റ്‌സല്‍ പറഞ്ഞു. എന്നാല്‍ കീറിയ പണമാണ് ബന്ധുക്കള്‍ കണ്ടെത്തിയതെന്ന് ബോധ്യപ്പെടുകയാണെങ്കിലും പണത്തിന്റെ ഒര്‍ജിനാലിറ്റി ബോധ്യപ്പെടുകയാണെങ്കിലും പണം തിരിച്ചു നല്‍കുമെന്ന് രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ കാഷിയര്‍ ഡിവിഷനായ ഓയെസ്‌റ്റെറിചിസ്‌കെ നാഷണല്‍ ബാങ്ക് ഡെപ്യൂട്ടി തലവനായ ഫ്രെഡറിക് ഹാമെര്‍സ്‌കിഡ്റ്റ് വ്യക്തമാക്കി. ഏതെങ്കിലും കാരണത്താല്‍ പണം തിരിച്ചുനല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഇതിന് കാരണക്കാരായ ആളുകളെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha