സോളാര്‍ കൊടുങ്കാറ്റിനെ കുറിച്ചുള്ള ഉത്ക്കണ്ഠയില്‍ വിമാനങ്ങള്‍

സ്വീഡനില്‍ വ്യാഴാഴ്ച എല്ലാ വിമാനങ്ങളും വൈകി. റഡാര്‍ സേവനം ലഭ്യമല്ലാതായതാണ് വിമാനങ്ങള്‍ വൈകാന്‍ ഇടയാക്കിയത്. സൂര്യനില്‍നിന്നുള്ള താപ കാന്തിക പ്രവാഹം മൂലം ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ വ്യതിയാനങ്ങള്‍ (സൗരവാതം അഥവാ സോളാര്‍ കൊടുങ്കാറ്റ്)മൂലമുള്ള സുരക്ഷാപ്രശ്‌നത്താല്‍ വ്യോമഗതാഗത മേഖല അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.
സ്വീഡനിലെ പ്രധാന വിമാനത്താവളങ്ങളായ അര്‍ലാന്‍ഡ, ബ്രോമ എന്നിവ കൂടാതെ മാല്‍മോ, ഗോഥെന്‍ബര്‍ഗ് എന്നിവിടങ്ങളിലും വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലെ റഡാര്‍ സംവിധാനങ്ങളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
അത്യുഗ്രമായ സൗരവാതമാണുണ്ടാകുന്നതെങ്കില്‍ ലോകമെമ്പാടുമുള്ള വാര്‍ത്താവിനിമയസംവിധാനങ്ങളും വൈദ്യുതിവിതരണവും തകരാറിലാകും എന്നതാണ് ഏറ്റവും വലിയ നാശം.
ഇതിനുമുമ്പ് ഭൂമിയിലനുഭവപ്പെട്ട ഏറ്റവും അവസാനത്തെ വന്‍ സൗരവാതം 1859-ല്‍ ആയിരുന്നു. അന്ന് പലയിടത്തും ടെലഗ്രാഫ് ലൈനുകള്‍ പൊട്ടിത്തെറിക്കുകയും ഓഫിസുകള്‍ക്കു തീപിടിക്കുകയും ചെയ്തു.
വന്‍ദുരന്തമുണ്ടാക്കുമായിരുന്ന ഒരു സൗരവാതം 2012-ല്‍ ഭൂമിക്ക് തൊട്ടടുത്തെത്തി, വഴിമാറിയത്രേ. ഉഗ്രശക്തിയുള്ള സൗരവാതം 2022-ല്‍ ഭൂമിയെ ലക്ഷ്യമാക്കിയെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha