ബോംബുഭീഷണി വിമാനസഞ്ചാരികള്‍ ആശങ്കയില്‍

വേള്‍ഡ് ട്രേഡ് ആക്രമണത്തിനുശേഷം സഖ്യരാഷ്ട്രങ്ങളെ ചേര്‍ത്തുള്ള അമേരിക്കയുടെ തീവ്രവാദ വേട്ട ഇന്നും പരാജയമായി തുടരുന്നു. കിരാത ആക്രമണങ്ങളിലൂടെയും, ക്രൂരമായ കൊലപാതകങ്ങളിലൂടെയും അറബ് രാഷ്ട്രങ്ങള്‍ ശിഥിലമാക്കി ഐസിസ് മുന്നേറിയെങ്കിലും റഷ്യയുടെ വരവോടെ ലോകത്തിന് പ്രതീക്ഷയേറി.
ഇന്ന് റഷ്യയും അമേരിക്കയും രണ്ടു തലങ്ങളില്‍ നിലയുറപ്പിച്ച് പരസ്പരം പഴിപറഞ്ഞും ചേരി തിരിഞ്ഞും തീവ്രവാദ വേട്ട തുടരുമ്പോള്‍ ഭീകരര്‍ പുതിയ യുദ്ധതന്ത്രങ്ങളിലേക്ക് കടക്കുന്നു. റഷ്യയുടെ വിമാനം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ഐസിസിനു കഴിഞ്ഞു എന്ന സംശയം ഏറ്റവും വിനാശകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഗിനായി മേഖലയില്‍ തകര്‍ന്നുവീണ വിമാനം ഉയരത്തില്‍ വച്ചു പൊട്ടിത്തെറിച്ചതാണെന്ന് അനേ്വഷണ ഉദേയാഗസ്ഥന്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.
ഭീകരാക്രമണ സാധ്യത പാശ്ചാത്യ വിമാനസര്‍വീസുകളെയെല്ലാം ഭയപ്പെടുത്തുന്ന അവസ്ഥയിലേക്കു വളര്‍ന്നു. വിമാന വേധത്തോക്കുകള്‍ വരെ സ്വന്തമാക്കി നിലയുറപ്പിച്ചു നില്‍ക്കുന്ന ഐസിസ് ഉള്‍പ്പെടുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ബോംബുഭീഷണി വളരെ ശക്തമാണ്. ശക്തമായ മുന്നൊരുക്കങ്ങളും പരിശോധനയുമാണ് മിക്ക വിമാനത്താവളങ്ങളിലും ഇപ്പോള്‍ നടക്കുന്നത്. യാത്രക്കാരാവട്ടെ തികഞ്ഞ ആശങ്കയിലും.
സിറിയയില്‍ അസദ് ഭരണത്തിന് എതിരായിരുന്ന അമേരിക്ക വിമതരെ പ്രോത്സാഹിപ്പിച്ചത് തീവ്രവാദത്തിനു ശക്തിപകര്‍ന്നു. വിമതര്‍ക്കിടയില്‍ കടന്നുകൂടിയ ഐസിസ് കരുത്തുനേടി. അസദിനു പിന്തുണയുമായെത്തിയ റഷ്യയുമായി ഒന്നിച്ചൊരു മുന്നേറ്റത്തിന് ശ്രമിക്കാതെ വിമര്‍ശനങ്ങളുമായി അമേരിക്ക തുടര്‍ന്നു. ഈ സാഹചര്യത്തില്‍ പുനര്‍ചിന്തനത്തിലും ആശയപരമായ എതിര്‍പ്പുകള്‍ മാറ്റിവച്ച് റഷ്യയും അമേരിക്കയും തീവ്രവാദത്തിനെതിരെ ഒന്നിച്ചു നില്‌ക്കേണ്ട സമയമാണിത്.
ലോകമെമ്പാടുമുള്ള വിമാനസഞ്ചാരികളുടെ ഉള്ളിലെ തീയണയ്ക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ശിഥിലമായി തീവ്രവാദം ശക്തിപ്പെടാതിരിക്കാന്‍ വന്‍ ശക്തികള്‍ ഒരുമിക്കണമെന്ന ആവശ്യം അനുദിനം ശക്തിപ്പെട്ടു വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha