ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും, ഇന്ത്യയുമായി യുദ്ധത്തിനില്ല : നവാസ് ഷരീഫ്

ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും ഇന്ത്യയുമായി യുദ്ധത്തിനു താത്പര്യമില്ലെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. സൈന്യത്തെ ഉപയോഗിക്കുന്നതു സാഹചര്യങ്ങള്‍ വഷളാക്കുമെന്നും പ്രസിഡന്റ് മാംനൂണ്‍ ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാനും ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു അംഗീകൃത വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളെല്ലാം ഇന്ത്യ- പാക്കിസ്ഥാന്‍ ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പാക്കിസ്ഥാന്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയാറാണെന്നും ഷെരീഫ് പറഞ്ഞതായി വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആണവകരാറില്‍ പാക്കിസ്ഥാനോടു വിവേചനം കാണിച്ചുവെന്നു പ്രധാനമന്ത്രി വിശ്വസിക്കുന്നതായി കൂടിക്കാഴ്ചയിലെ സംഭാഷണത്തില്‍ വ്യക്തമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഭൂകമ്പബാധിതമേഖലയിലെ പുനരധിവാസം സാമ്പത്തികസ്ഥിതി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്തു. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രത്യേക വിദേശകാര്യ സഹായി താരിഖ് ഫാത്തിമി, രാഷ്ട്രീയകാര്യങ്ങളിലുള്ള പ്രത്യേക സഹായി ഡോ. അസിഫ് കിര്‍മാണി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha